Delhi Protest: യൂത്ത് കോണ്‍ഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ

YC March Delhi
LIVE
YC March Delhi
Last Updated :14 October 2026, 5:12 pm IST

News Now

മെട്രോ സർവീസ് റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടില്ലെന്ന് ഡിഎംആർസി

ഡൽഹി പ്രക്ഷോഭങ്ങളെ തുടർന്ന് മെട്രോ ട്രെയിൻ സർവീസ് റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടില്ലെന്ന് ഡിഎംആർസി. സുപ്രീംകോടതിയിലാണ് ഡിഎംആർസി ഇക്കാര്യം അറിയിച്ചത്, 85 ശതമാനം മെട്രോ സ്റ്റേഷനുകളും സാധാരണ പോലെ പ്രവർത്തിച്ചിരുന്നതായും ഡിഎംആർസി

14 October, 20262 hours ago

യൂത്ത് കോണ്‍ഗ്രസ്,എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ

പാർലമെൻറ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ്,എൻഎസ്‌യുഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

14 October, 20262 hours ago

ജന്തർമന്തറിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്

സൻസദ് മാർഗിൽ മാർച്ച് തടഞ്ഞ് പൊലീസ്. പൊലീസുമായി ഉന്തും തള്ളും

14 October, 20263 hours ago
14 October, 20264 hours ago
14 October, 20264 hours ago

എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റിഡിയിൽ

പ്രതിഷേധവുമായി രംഗതെത്തിയ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഎ റഹീം എംപി അടങ്ങുന്ന നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

14 October, 20264 hours ago

രാഹുലിൻറെ ഹർജി 26ന് പരിഗണിച്ചേക്കും

എസ്ഐആറിനും ഗ്യാനേഷ് കുമാറിനുമെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഈ മാസം 26ന് പരിഗണിച്ചേക്കും. കോടതി വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. എന്നാൽ ഇത് കംപ്യൂട്ടർ മുഖേന ലിസ്റ്റ് ചെയ്ത ദിവസമായതിനാൽ മാറ്റത്തിനും സാധ്യതയുണ്ട്.

14 October, 20264 hours ago

എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രതിഷേധം

ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം. പൊലീസുമായി ഉന്തും തള്ളും

14 October, 20265 hours ago

ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥികൾ

ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥികൾ. രാഹുൽ ഗാന്ധിക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അവർ. ഭയം തോന്നിയോ എന്ന രാഹുലിൻറെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു വിദ്യാർഥികളുടെ മറുപടി.

14 October, 20265 hours ago

'സ്വന്തം നാട്ടിൽ ദേശീയ പതായ ഉയർത്തുന്നത് കുറ്റകരമാണോ?'

സിജെപി നേതാക്കളെ ജയിലിലടച്ച പൊലീസ് നടപടി പരിഹാസ്യമാണെന്ന് എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ. സ്വന്തം നാട്ടിൽ ദേശീയ പതാക ഉയർത്തുന്നത് കുറ്റകരമാണോയെന്നും അദ്ദേഹം ചോദിച്ചു.

14 October, 20266 hours ago

എസ്ഐആറിനെതിരെ ഒവൈസി സുപ്രീം കോടതിയിൽ

എസ്ഐആറിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി സുപ്രീംകോടതിയെ സമീപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കം നൽകിയ സമാന സ്വഭാവനുള്ള ഹർജികൾക്കൊപ്പമാകും ഇതും പരിഗണിക്കുക

14 October, 20266 hours ago

പഞ്ചാബിൽ സമരം നടത്താൻ സിജെപിക്ക് ധൈര്യമുണ്ടോയെന്ന് രേഖ ഗുപ്ത

സിജെപി എഎപിയുടെ ബി ടീം ആണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. പഞ്ചാബിൽ സമരം നടത്താൻ സിജെപി ഒരുക്കമാണോയെന്നും ഡൽഹി മുഖ്യമന്ത്രി

14 October, 20266 hours ago

'വോട്ട് കൊള്ള'യിൽനിന്ന് ശ്രദ്ധതിരിക്കാൻ നുഴഞ്ഞുകയറ്റ വാദം; അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്

എസ്ഐആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്തിയെന്ന് വ്യക്തമാക്കണമെന്ന് ജയ്റാം രമേഷ്

14 October, 20266 hours ago

ജന്തർ മന്തറിൽ സമാധാനപരമായി പതാക ഉയർത്തുന്നത് കുറ്റമല്ല, ജയിലിൽ അടയ്ക്കുന്നത് ഭീരുത്വം’

ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് സിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലയച്ച സംഭവത്തിൽ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജന്തർ മന്തറിൽ സമാധാനപരമായി ത്രിവർണ പതാക ഉയർത്തുന്നത് ഒരു കുറ്റമല്ല. അതിന്റെ പേരിൽ യുവജനങ്ങളെ ജയിലിൽ അടയ്ക്കുന്നത് ഭീരുത്വമാണെന്ന് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രാഹുൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

14 October, 20266 hours ago