താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് വിഖ്യാത മൈതാനമായ ലോര്‍ഡ്സില്‍ പിറന്നത്..8ാം സ്ഥാനത്ത് ബാറ്റിങിനിറങ്ങിയാണ് ശതകം. 115 പന്തുകള്‍ നേരിട്ട് 14 ഫോറും 4 സിക്സും സഹിതം താരം 118 റണ്‍സെടുത്തു..ഇതോടെ ഒരു അപൂര്‍വ ഹാട്രിക്കും താരം ലോര്‍ഡ്സ് മൈതാനത്ത് സ്വന്തമാക്കി..ലോര്‍ഡ്സിലെ ഹോണേഴ്സ് ബോര്‍ഡില്‍ മൂന്ന് വ്യത്യസ്ത നേട്ടങ്ങളുമായി താരം തന്റെ പേര് എഴുതി ചേര്‍ത്തു..വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം ഇംഗ്ലണ്ടിനായി അരങ്ങേറിയത്..ഇതിഹാസ പേസര്‍ ജെയിംസ് ആന്ഡേഴ്സന് വിരമിച്ചതോടെയാണ് താരത്തിനു ഇംഗ്ലണ്ട് ടീമിലേക്ക് വിളിയെത്തിയത്..വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തിയും ടെസ്റ്റില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തിയും പിന്നാലെ ഇപ്പോള്‍ സെഞ്ച്വറി നേടിയുമാണ് ഹോണേഴ്സ് ബോര്‍ഡില്‍ താരം അപൂര്‍വത സൃഷ്ടിച്ചത്..ഇത്തരമൊരു ഹാട്രിക്ക് നേട്ടം അതിവേഗം സ്വന്തമാക്കുന്ന താരമായി അറ്റ്കിന്സന് മാറി. വെറും നാല് ഇന്നിങ്സുകളില്‍ നിന്നാണ് ഈ ഹാട്രിക്ക്..ലോർഡ്സിലെ റെക്കോർഡ് 'റൂട്ട്!'.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates