ഇന്ത്യന്‍ പേസ് ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് നേട്ടം..അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4000 റണ്‍സും 200 വിക്കറ്റും നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി ഹര്‍ദിക് മാറി..പാകിസ്ഥാനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ 2 വിക്കറ്റുകള്‍ നേടിയാണ് താരം നേട്ടത്തിലെത്തിയത്..കപില്‍ ദേവ്, സച്ചിന് ടെണ്ടുല്‍ക്കര്‍, രവി ശാസ്ത്രി, രവീന്ദ്ര ജഡേജ, ആര് അശ്വിന് എന്നിവരാണ് നേരത്തെ നേട്ടം സ്വന്തമാക്കിയത്..പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്കാണ് താരം ബൗളിങില്‍ വഹിച്ചത്..8 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങിയാണ് 2 വിക്കറ്റെടുത്തത്..ബാബര്‍ അസമിനെ പുറത്താക്കി 199 വിക്കറ്റ് തികച്ച ഹര്‍ദിക് സൗദ് ഷക്കീലിനെ മടക്കി 200 വിക്കറ്റും പൂര്‍ത്തിയാക്കി..ടെസ്റ്റില്‍ 17 വിക്കറ്റുകളും ഏകദിനത്തില്‍ 89 വിക്കറ്റുകളും ടി20യില്‍ 94 വിക്കറ്റുകളും താരം നേടി..നിലവില്‍ 4149 റണ്‍സും 200 വിക്കറ്റുകളുമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ നേട്ടം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates