ആന്റി-ഓക്സിഡന്റുകളാല്‍ നിറഞ്ഞ എള്ള് ഡയറ്റില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഹൃദയത്തിന്റെയും വൃക്കയുടെയും കരളിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ അവശ്യ പോഷകങ്ങള്‍ എള്ളില്‍ അടങ്ങിയിട്ടുണ്ട്..ഹൃദയാരോഗ്യം എള്ള് ദിവസവും കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോള്‍ അളവു കുറയ്ക്കാന്‍ സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. കൂടാതെ ഇവയില്‍ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും..വൃക്ക, കരള്‍ എള്ളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കരള്‍, വൃക്ക എന്നിവയെ സംരക്ഷിക്കും. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന പ്രക്രിയ ഇത് എളുപ്പമാക്കുന്നു..ഊര്ജ്ജംആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ കൂടാതെ അവശ്യ പോഷകങ്ങളും ധാരാളം എള്ളില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്കാന് സഹായിക്കുന്നു..ശൈത്യകാലം ശൈത്യകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഭക്ഷണമാണ് എള്ള്. ഇവയില്‍ അടങ്ങിയ പ്രകൃതിദത്ത എണ്ണ ശരീരത്തെ ചൂടാക്കാന്‍ സഹായിക്കുന്നു..എല്ലുകളുടെ ആരോഗ്യംകാല്സ്യത്തിന്റെ മികച്ച ഉറവിടമാണ് എള്ള്. ഇവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ശൈത്യകാലത്ത് ഇവയില്‍ അടങ്ങിയ ധാതുക്കള്‍ എല്ലുകളുടെ സാന്ദ്രത കൂട്ടാന്‍ സഹായിക്കും..പ്രതിരോധശേഷി വര്ധിപ്പിക്കുംപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആവശ്യമായ സിങ്ക് എള്ളില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അണുബാധിയില് നിന്ന് സംരക്ഷണം നല്‍കും..ചര്‍മത്തിന്റെ ആരോഗ്യംഎള്ളില് ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ എപ്പോഴും ജലാംശമുള്ളതും കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കുകയും ചെയ്യുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates