'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

സ്‌കൂളില്‍ ചുരിദാര്‍ ധരിക്കരുതെന്ന മാനേജരുടെ നിര്‍ദേശത്തിനെതിരെ ഹെഡ്മിസ്ട്രസ് നല്‍കിയ ഹര്‍ജിയിലാണ് സ്ത്രീകളുടെ അന്തസ്സുയര്‍ത്തുന്ന ഉത്തരവ് ഹൈക്കോടിയില്‍ നിന്നുണ്ടായത്

high court
HIGH COURT
Last Updated :8 October 2026, 11:31 am IST
Guest Author :SANAL DEV B

കൊച്ചി: ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. ചുരിദാര്‍ ധരിച്ച് സ്‌കൂളില്‍ എത്തരുതെന്ന കൊല്ലം നെടുവത്തൂര്‍ ഈശ്വരവിലാസം ഹൈസ്‌കൂള്‍ മാനേജരുടെ നിര്‍ദേശത്തിനെതിരെ ഹെഡ്മിസ്ട്രസ് സിന്ധു എസ് നായര്‍ നല്‍കിയ ഹര്‍ജിയിലെ ഉത്തരവിലാണ് ഹൈക്കോടിയുടെ പരാമര്‍ശം.

ഏതു വസ്ത്രം ധരിക്കണമെന്നത് വ്യക്തിപരമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കാന്‍ മറ്റൊരാള്‍ക്കോ സമൂഹത്തിനോ അവകാശമില്ല. മറ്റൊരാള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനെ ആശ്രയിച്ചല്ല ഭരണഘടന സ്ത്രീയുടെ അന്തഃസ്സ് നിശ്ചയിച്ചിരിക്കുന്നത്. മാന്യമായ രീതിയില്‍ ചുരിദാര്‍ ധരിക്കുന്നത് ഒരാളുടെ പദവിയെയോ കാര്യക്ഷമതയെയോ കുറച്ചുകാണിക്കുന്നില്ല.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സര്‍ക്കുലര്‍ പ്രകാരം അധ്യാപകര്‍ക്ക് സ്‌കൂളില്‍ ചുരിദാര്‍ ധരിക്കാനുള്ള അനുമതി ഉണ്ടെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി. ഈ കേസില്‍, ഹര്‍ജിക്കാരിയെ ഇനിയും മാനേജര്‍ തടസപ്പെടുത്തിയാല്‍ സംരക്ഷണം നല്‍കാന്‍ കൊട്ടാരക്കര പോലീസിനോട് കോടതി നിര്‍ദേശിച്ചു. മാനേജരെ അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ ബന്ധപ്പെട്ട അധികാരിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

News Now

Summary

Choosing the clothes one likes is a fundamental right

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics