മഞ്ഞുകാലത്ത് പ്രതിരോധശേഷി ദുര്‍ബലമാകുന്നതു കൊണ്ട് തന്നെ ആരോഗ്യത്തിന് എക്ട്രാ കെയര്‍ നല്‍കേണ്ടത് പ്രധാനമാണ്. മഞ്ഞുകാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍.ഓറഞ്ച് സ്മൂത്തിഓറഞ്ചും തൈരും ചേര്‍ത്ത് ഒരു സ്മൂത്തി ആയാലോ... മഞ്ഞുകാലത്ത് പ്രതിരോധശേഷി വര്‍ധിക്കാനും അണുബാധ തടയാനും ഈ സ്മൂത്തി ബെസ്റ്റാണ്. ഇതില്‍ വിറ്റാമിന്‍ സിയും പ്രോബയോടിക്സും അടങ്ങിയിട്ടുണ്ട്..മഞ്ഞള്‍ ചേര്‍ത്ത പാല്ചെറു ചൂടു പാലില്‍ അല്പം മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് മഞ്ഞുകാലത്ത് പ്രതിരോധശേഷി മികച്ചതാക്കാന്‍ സഹായിക്കും. ഇതില്‍ ആന്റിഓക്സിഡന്റ് ഗുണങ്ങളും ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്..നെല്ലിക്കാ ജ്യൂസ്വിറ്റാമിന് സി ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും..ഇഞ്ചി ചായഇഞ്ചി ചായയില്‍ അടങ്ങിയ ആന്റി-ബാക്റ്റീരിയല്‍ ആന്റി-വൈറല്‍ ഗുണങ്ങള്‍ അണുബാധയോടെ പൊരുതാന്‍ സഹായിക്കും..തേനും നാരങ്ങയുംചെറുചൂടു വെള്ളത്തില്‍ നാരങ്ങ നീരും തേനും ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിന് ഉള്ളില്‍ നിന്ന് ചൂടു നല്‍കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും..ചുക്ക് കാപ്പിഇഞ്ചി വെയിലത്ത് വെച്ച് ഉണക്കിയെടുക്കുന്നതാണ് ചുക്ക്. മഞ്ഞുകാലത്ത് ചുക്കും കരിപ്പെട്ടിയും ചേര്‍ത്തുണ്ടാക്കുന്ന കാപ്പി കുടിക്കുന്നത് അണുബാധയോട് പൊരുതാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates