വേനൽക്കാലത്ത് മിക്ക ആളുകളേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് കാൽപാദങ്ങൾ വരണ്ട് പോകുന്നത്..എന്നാൽ ചെറിയ ചില പരിചരണങ്ങളിലൂടെ ഈ പ്രശ്നങ്ങൾ ഒഴിവാക്കി കാൽപാദങ്ങളെ മൃദുവായും ആരോഗ്യകരമായും സൂക്ഷിക്കാൻ കഴിയും..വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ നോക്കാം..രാത്രി ഉറങ്ങും മുമ്പ് പാദം കഴുകി അഴുക്കു നീക്കി മോയിസ്ചറൈസര്‍ പുരട്ടണം..ഒലിവ് ഓയിലും വെളിച്ചെണ്ണയും സമം ചേർത്ത് പാദങ്ങളിൽ പുരട്ടാം..അമിതമായി വരണ്ട കാൽപാദമുള്ളവർ മോയിസ്ചറൈസറായി ഷിയ ബട്ടർ ഉപയോഗിക്കുക.കുളിക്കുമ്പോൾ നാരങ്ങയുടെ തൊലി കാൽപാദത്തിലും ഉപ്പൂറ്റിയിലും ഉരച്ചാൽ പാദങ്ങൾ മൃദുവും ഭംഗിയുള്ളതുമാകും..കുളി കഴിഞ്ഞു വന്നാലുടൻ ഗ്ലിസറിനും റോസ് വാട്ടറും സമം ചേർത്ത മിശ്രിതം കാലിലും പാദത്തിലും പുരട്ടുക. വരൾച്ച അകലും..തുല്യ അളവിൽ ഓട്സും ബ്രൗൺ ഷുഗറും മിക്സി യിൽ പൊടിക്കുക. ഇതിലേക്കു കാൽ കപ്പ് തേനും ഒരു വലിയ നാരങ്ങയുടെ നീരും ഒരു വലിയ സ്പൂൺ ഒലിവ് ഓയിലും ചേർത്തു യോജിപ്പിക്കുക. ഈ മിശ്രിതം രണ്ടായി ഭാഗിച്ചു പാദം ഇറക്കിവയ്ക്കാൻ പാകത്തിനുള്ള രണ്ടു പ്ലാസ്റ്റിക് ബാഗിലാക്കുക. ഓരോ പാദവും ബാഗിൽ വച്ചശേഷം മിശ്രിതം നന്നായി പുരട്ടി 10 മിനിറ്റ് കാത്തിരിക്കാം. അതിനുശേഷം ഇളംചൂടുവെള്ളത്തിൽ കഴുകാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates