നല്ല മണമുള്ള കാപ്പിപ്പൊടി വാങ്ങി കുപ്പിയിലാക്കി വെച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് കല്ലുപോലെയാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ?.കാപ്പിപ്പൊടി കട്ട പിടിക്കുന്നതിനുള്ള പ്രധാന കാരണം ഈർപ്പമാണ്..കാപ്പിപ്പൊടി എപ്പോഴും 'ഫ്രഷ്' ആയി ഇരിക്കാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ലളിതമായ കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം..നനഞ്ഞ സ്പൂൺ ഇടരുത് തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് സ്പൂൺ ഇട്ട ശേഷം അതേ സ്പൂൺ കൊണ്ട് കാപ്പിപ്പൊടി എടുക്കുമ്പോൾ അതിലെ നീരാവി കാപ്പിപ്പൊടിയിൽ എത്തുന്നു. ഇത് പതുക്കെ പൊടി കട്ടപിടിക്കാൻ കാരണമാകും..ഗ്ലാസ് ജാറുകൾ ഉപയോഗിക്കാംകാപ്പിപ്പൊടി പ്ലാസ്റ്റിക് കവറുകളിലോ സ്റ്റീൽ പാത്രങ്ങളിലോ വെക്കുന്നതിനേക്കാൾ നല്ലത് വായു കടക്കാത്ത ഗ്ലാസ് കുപ്പികളിൽ സൂക്ഷിക്കുന്നതാണ്..ഫ്രിഡ്ജിൽ വെക്കുന്നത് ഒഴിവാക്കാംഫ്രിഡ്ജിലെ ഈർപ്പം കാപ്പിപ്പൊടി വലിച്ചെടുക്കുകയും പൊടിയുടെ തനതായ രുചി മാറുകയും ചെയ്യും. പകരം അടുക്കളയിലെ വെളിച്ചം അധികം തട്ടാത്ത ഇരുണ്ടതും തണുപ്പുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക..ഈർപ്പം മാറ്റാൻ അരിമണികാപ്പിപ്പൊടി ഇട്ടുവെക്കുന്ന കുപ്പിയിൽ തുണിയിൽ പൊതിഞ്ഞ കുറച്ച് ഉണങ്ങിയ അരിമണികൾ ഇട്ടുവെക്കാം. ഇവ കുപ്പിക്കുള്ളിലെ അമിത ഈർപ്പം വലിച്ചെടുത്ത് പൊടി ഫ്രഷ് ആയിരിക്കാൻ സഹായിക്കും..പാക്കറ്റ് മുഴുവനായി തുറക്കരുത്വലിയ പാക്കറ്റ് കാപ്പിപ്പൊടി വാങ്ങി ഉപയോഗിക്കുന്നവരാണെങ്കിൽ, അത് മുഴുവനായി വലിയ കുപ്പിയിലേക്ക് മാറ്റാതെ, ഒരാഴ്ചത്തേക്ക് വേണ്ടത് മാത്രം ഒരു ചെറിയ കുപ്പിയിലേക്ക് മാറ്റുക. ബാക്കിയുള്ളത് വായു കടക്കാതെ സീൽ ചെയ്ത് മാറ്റി വെക്കുക..ഗുണമേന്മകാപ്പിപ്പൊടി പൊടിച്ചെടുത്ത ശേഷം ഏകദേശം രണ്ട് മുതൽ നാല് ആഴ്ച വരെയാണ് അതിന്റെ യഥാർത്ഥ ഗുണമേന്മ നിലനിൽക്കുന്നത്. അതിനാൽ കുറഞ്ഞ അളവിൽ വാങ്ങി ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates