ഭക്ഷണത്തിനിടയിൽ വിശപ്പ് തോന്നുമ്പോൾ ബിസ്കറ്റും ചിപ്സും പോലുള്ള സ്നാക്കുകൾ തിരഞ്ഞെടുക്കുന്നത് പതിവാണെങ്കിൽ അത് മാറ്റാം. പ്രോട്ടീൻ, ഫൈബർ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ സ്നാക്കുകൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നാനും ശരീരത്തിന് ആവശ്യമായ പോഷണം ലഭിക്കാനും സഹായിക്കും..പ്രോട്ടീന്റെ നല്ല ഉറവിടമാണ് കോട്ടേജ് ചീസ്. അര കപ്പ് ലോ-ഫാറ്റ് കോട്ടേജ് ചീസിൽ ഏകദേശം 14 ഗ്രാം പ്രോട്ടീൻ ലഭിക്കും. പതുക്കെ ദഹിക്കുന്ന കേസീൻ പ്രോട്ടീൻ അടങ്ങിയതിനാൽ കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കും. പൈനാപ്പിൾ ചേർത്താൽ സ്വാഭാവിക മധുരവും ലഭിക്കും..ക്രഞ്ചിയായി കഴിക്കാവുന്ന ഒരു മികച്ച സ്നാക്കാണ് വറുത്ത കടല (Roasted Chickpeas). 100 ഗ്രാം വറുത്ത കടലയിൽ ഏകദേശം 19 ഗ്രാം പ്രോട്ടീൻ ലഭിക്കാം. പ്രോട്ടീനിനൊപ്പം ഫൈബറും ലഭിക്കുന്നതിനാൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നൊരു ഓപ്ഷനാണ് ഇത്..ചെറിയ അളവിൽ തന്നെ പോഷകങ്ങൾ ലഭിക്കുന്ന സ്നാക്കാണ് പംകിൻ സീഡ്സ്. 28 ഗ്രാം പംകിൻ സീഡിൽനിന്നും ഏകദേശം 8 ഗ്രാം പ്രോട്ടീൻ ലഭിക്കും. മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. ചെറുതായി വറുത്ത് കഴിക്കാം..വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന മറ്റൊരു ഓപ്ഷനാണ് പ്രോട്ടീൻ സ്മൂത്തി ബോൾ ( Protein smoothie bowl). വേ പ്രേട്ടീൻ അല്ലെങ്കിൽ പ്ലാന്റേ ബേസ്ഡ് പ്രോട്ടീൻ, ഫ്രോസൺ ബെറീസ്, ചീര, ആൽമണ്ട് മിൽക്ക് എന്നിവ ചേർത്ത് തയ്യാറാക്കാം. ചിയ സീഡ്സോ നട്ട്സോ ചേർത്താൽ ഫൈബറും ആരോഗ്യകരമായ കൊഴുപ്പുകളും ലഭിക്കും..ഗ്രീക്ക് യോഗർട്ടിൽ പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. ഏകദേശം 170 ഗ്രാം ഗ്രീക്ക് യോഗർട്ടിൽ 17 ഗ്രാം പ്രോട്ടീൻ ലഭിക്കുമെന്നാണ് കണക്ക്. ചിയ സീഡ് ചേർക്കുമ്പോൾ ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയും ലഭിക്കും..അവക്കാഡോയിൽ ആരോഗ്യകരമായ മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഫൈബർ എന്നിവയുണ്ട്. ഫ്ലാക്സ്സീഡ് ക്രാക്കറിനൊപ്പം കഴിക്കുമ്പോൾ ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉൾപ്പെടെയുള്ള പോഷകങ്ങളും ലഭിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates