153 റണ്‍സ ജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.2 ഓവരില്‍ 156 റണ്‍സെടുത്തു വിജയം കണ്ടു.യശസ്വി പുറത്താകാതെ 93 റണ്‍സും ഗില്‍ പുറത്താകാതെ 58 റണ്‍സും.ഇതോടെ ടി20 അന്താരാഷ്ട്ര പോരില്‍ ഓപ്പണിങില്‍ 150, അതിനു മുകളിലോ കൂട്ടുകെട്ട് രണ്ട് തവണ ഉയര്‍ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണിങ് സഖ്യമായി യശസ്വി- ഗില്‍ മാറി.നേരത്തെ ഇരുവരും വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓപ്പണിങില്‍ 165 റണ്‍സെടുത്തിരുന്നു.രോഹിത് ശര്‍മ- ശിഖര്‍ ധവാന് സഖ്യമാണ് നേരത്തെ ഇന്ത്യക്കായി ടി20യില്‍ രണ്ട് തവണ 150 അതിനു മുകളില്‍ കൂട്ടുകെട്ടുണ്ടാക്കിയത്.2018ല്‍ അയര്‍ലന്‍ഡിനെതിരെ 160 റണ്‍സ് സ്റ്റാന്‍ഡും അതേ വര്‍ഷം തന്നെ ന്യൂസിലന്‍ഡിനെതിരെ 158 റണ്‍സ് കൂട്ടുകെട്ടും രോഹിത്- ധവാന് സഖ്യം കുറിച്ചു.2017ല്‍ രോഹിത്- കെഎല്‍ രാഹുല്‍ സഖ്യം ശ്രീലങ്കക്കെതിരെ 165 റണ്‍സ് ഓപ്പണിങില്‍ കണ്ടെത്തിയിട്ടുണ്ട്.അശോക് മങ്കാദ് മുതൽ ഗംഭീർ വരെ.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates