പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് ദിവസവും പല്ല് തേയ്ക്കുന്നത്..എന്നാൽ പല്ല് നല്ല രീതിയിൽ വൃത്തിയാകണം എന്ന് കരുതി അമിതമായി ടൂത്ത് പേസ്റ്റ് എടുക്കുന്നവരാണ് മിക്കവരും..എന്നാൽ കൂടുതൽ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചാൽ പല്ല് കൂടുതൽ വൃത്തിയാകും എന്നത് തെറ്റായ ധാരണയാണ്..ഒരു പയറുമണിയുടെ വലിപ്പത്തിൽ മാത്രം ടൂത്ത് പേസ്റ്റ് മതിയെന്നാണ് ദന്ത ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്..ചെറിയ കുട്ടികൾക്ക് അരിമണിയുടെ വലുപ്പത്തിൽ മാത്രം ടൂത്ത് പേസ്റ്റ് മതിയാകും..ടൂത്ത് പേസ്റ്റുകളിൽ ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് അമിതമായാൽ, പ്രത്യേകിച്ച് കുട്ടികളിൽ ഫ്ലൂറോസിഡ് എന്ന അവസ്ഥയ്ക്ക് കാരണമായേക്കാം.ടൂത്ത് പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന സോഡിയം ഫ്ളൂറൈഡ് പല്ലുകള്‍ വൃത്തിയാകാനും ബലക്ഷയം ഉണ്ടാകുന്നത് തടയാനും ഉള്ളതാണ്. എന്നാല്‍ ഇത് അമിതമായി ഉപയോഗിച്ചാല്‍ പല്ലുകളുടെ ആരോഗ്യം മോശമാകുകയും ഇനാമലിന് തേയ്മാനം സംഭവിക്കുകയും ചെയ്യും..ടൂത്ത് പേസ്റ്റിന്റെ അളവ് കൂടുന്നത് അമിതമായ പതയ്ക്ക് കാരണമാകും.അത് വേഗത്തിൽ വായ കഴുകിക്കളയാൻ പ്രേരിപ്പിക്കും. ഇത് മൂലം ആവശ്യത്തിന് സമയം എടുത്ത് പല്ല് തേക്കാനാകാതെ വരും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates