
കൊച്ചി:രാവിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ച ദര്‍ശന സൂപ്പര്‍മാര്‍ക്കറ്റ് ഉടമ സുമേഷ് കുമാര്‍ കണ്ടത് 3,500 കോടിയിലധികം രൂപ. പെട്ടന്ന് കോടീശ്വരനായ ഈ മാറ്റത്തില്‍ സന്തോഷിക്കുന്നതിന് പകരം എന്താണ് സംഭവിച്ചതെന്ന ഭീതിയിലായിരുന്നു അദ്ദേഹം.
സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഇത്രയുമധികം രൂപ എത്തിയത്. കടയിലെ കാര്‍ഡ് സൈ്വപ്പിങ് ഇനത്തില്‍ തന്നെ മൂന്നര കോടി രൂപ വീതം രണ്ടു തവണയായി 7 കോടി രൂപ അക്കൗണ്ടില്‍ എത്തിയതായി സന്ദേശവും ലഭിച്ചു. ഇത്രയും തുക അക്കൗണ്ടില്‍ കണ്ടതോടെ സുമേഷ് ബാങ്ക് അധികൃതരെ ബന്ധപ്പെടുകയായിരുന്നു. കഥ കേട്ട് ആദ്യം അമ്പരന്നെങ്കിലും സാങ്കേതിക തകരാറാണ് ഈ അപ്രതീക്ഷിത 'കോടീശ്വരന്' ആയതിന് പിന്നിലെന്ന് ബാങ്ക് അധികൃതര്‍ പിന്നീട് സ്ഥിരീകരിച്ചു.
വൈകിട്ടോടെ അക്കൗണ്ടിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് ബാലന്‍സ് സാധാരണ നിലയിലാക്കുകയും ചെയ്തു. ഒറ്റപ്പകല്‍ കൊണ്ട് സഹസ്ര കോടീശ്വരനായി മാറിയത് രസകരമായ അനുഭവമായിരുന്നു എന്ന് സുമേഷ് കുമാര്‍ പറയുന്നു.
News Now
കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന് രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി

നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ വിവാദ പരാമർശവുമായി തനുശ്രീ ദത്ത; 'നാക്ക് നിയന്ത്രിച്ചാൽ കൊള്ളാ'മെന്ന് വിമർശനം

ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

Summary
Supermarket Owner Discovers ₹3,500+ Crore in Account Balance
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ ജനങ്ങള്‍ പുറത്തിറങ്ങരുത്; കാട്ടാന ആക്രമണത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം; പ്രാകൃതമെന്ന് സിപിഎം
