എത്ര സ്പീഡിൽ ഫാൻ ഇട്ടാലും രാത്രി ഉഷ്ണം കുറയുന്നില്ല. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. വേനൽക്കാലത്ത് രാത്രികാല ദിനചര്യ ക്രമീകരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും..ഉറങ്ങുന്നതിന് മുൻപു കുളിക്കാംരാത്രി ഉറങ്ങുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് രാത്രികാലങ്ങളിലെ ഉഷ്ണം കുറയാനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. ചൂടുകാലാവസ്ഥയിൽ തണുത്ത വെള്ളത്തിലുള്ള കുളി ഒഴിവാക്കുന്നതാണ് നല്ലത്..ഭക്ഷണം അമിതമാവേണ്ടരാത്രി വൈകി വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ആന്തരിക താപനില വർധിപ്പിക്കും. ഇത് ശരീരം ചൂടാകാനും ഉഷ്ണം തോന്നാനും കാരണമാകും..അമിത സ്ക്രീൻ ടൈംഅമിത സ്ക്രീൻ ടൈം ഉറക്കത്തെ തടസ്സപ്പെടുത്താനും ശരീരതാപനില വർധിപ്പിക്കാനും കാരണമാകും. ഇത് മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, മാനസികമായും ബാധിക്കും..കോട്ടൺ ബെഡ് ഷീറ്റുകൾപകൽ സമയത്ത് ചൂട് തടയാൻ ജനാലകളും കർട്ടനുകളും അടച്ചിടുക. രാത്രിയിൽ, കട്ടികുറഞ്ഞ കോട്ടൺ ബെഡ് ഷീറ്റുകൾ തിരഞ്ഞെടുക്കുക. രാത്രി ജനാലകൾ തുറന്നിടാൻ സുരക്ഷിതമെങ്കിൽ തണുത്ത കാറ്റ് കിട്ടാൻ സഹായിക്കും..ജലാംശംശരീരത്തിൽ ജലാംശം നിലനിർത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. ദിവസവും ധാരാളം വെള്ളം കുടിക്കണം. അതിനൊപ്പം ജലാംശം അടങ്ങിയ പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം..ഇലക്ട്രോണിക് ഉപകരണങ്ങൾഇലക്ട്രോണിക് ഉപകരണങ്ങൾ മുറി ചൂടാവാൻ കാരണമാകുന്നു. അതിനാൽ ഉപകരണങ്ങൾ ഉറങ്ങുന്നതിന് മുൻപ് അൺപ്ലഗ് ചെയ്യാൻ മറക്കരുത്. ലൈറ്റുകൾ നേരത്തെ ഓഫ് ചെയ്യുക.