അടുക്കളയിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ഉപകരണമാണ് ഗ്യാസ് സ്റ്റൗ..എപ്പോഴും പാചകം ചെയ്യുന്നതുകൊണ്ട് ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കിൽ ബർണറിൽ അഴുക്ക് അടിഞ്ഞുകൂടുകയും ഗ്യാസ് സ്റ്റൗ ശരിയായ രീതിയിൽ പ്രവർത്തിക്കാതെയും വരുന്നു..ഗ്യാസ് സ്റ്റൗ എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി..ഉപ്പും വെള്ളവുംകുറച്ച് വെള്ളത്തിൽ ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കണം. ശേഷം കറപിടിച്ച ഭാഗത്ത് ഉപ്പുവെള്ളം സ്പ്രേ ചെയ്യാം. 5 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി..ബേക്കിംഗ് സോഡകുറച്ച് ബേക്കിംഗ് സോഡ എടുത്തതിന് ശേഷം അതിലേക്ക് നാരങ്ങ നീരും കുറച്ച് വിനാഗിരിയും ചേർത്തുകൊടുക്കാം. ശേഷം ഇത് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതായിരിക്കും..വിനാഗിരിഗ്യാസ് സ്റ്റൗവിൽ അൽപം വിനാഗിരി സ്പ്രേ ചെയ്തതിന് ശേഷം 5 മിനിറ്റ് അങ്ങനെ തന്നെ വെച്ചിരിക്കാം. അതുകഴിഞ്ഞ് സ്പോഞ്ച് ഉപയോഗിച്ച് കറയുള്ള ഭാഗം നന്നായി ഉരച്ച് കഴുകിയാൽ മതി. ഗ്യാസ് സ്റ്റൗ എളുപ്പം വൃത്തിയായി കിട്ടും..സവാളരണ്ട് സവാളയെടുത്ത് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കണം. കുറഞ്ഞത് അര മണിക്കൂറെങ്കിലും നന്നായി ചൂടാക്കണം. ശേഷം വെള്ളം തണുപ്പാറാൻ വെയ്ക്കാം. അതുകഴിഞ്ഞ് ഈ വെള്ളം ഉപയോഗിച്ച് നന്നായി സ്പോഞ്ച് വെച്ച് ഉരച്ച് കഴുകിയാൽ മതി. കറപിടിച്ച പാടുകൾ എളുപ്പം ഇല്ലാതാകും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates