ഒരുങ്ങാൻ ഒരു പ്രത്യേക അവസരം നോക്കിയിരിക്കാതെ നമുക്ക് മൂഡുള്ളപ്പോഴൊക്കെ ആവശ്യമെന്ന് തോന്നുമ്പോഴൊക്കെ നമ്മളിന്ന് മേക്കപ്പ് ചെയ്യാറുണ്ട്..ഈ ഒരുക്കങ്ങളിലെ പ്രധാന ഘടകം മെയ്ക്കപ്പ് ബ്രഷുകളുമാണ്..എന്നാൽ മെയ്ക്കപ്പ് ചെയ്തു കഴിഞ്ഞാൽ പിന്നെ ബ്രഷിന്റെ കാര്യം പലരും മറക്കാറുണ്ട്..വൃത്തിയില്ലാത്ത ബ്രഷുകൾ കൊണ്ട് വീണ്ടും വീണ്ടും മെയ്ക്കപ് ചെയ്യുമ്പോൾ അവ ചർമത്തിനുണ്ടാക്കുന്ന അപകടങ്ങൾ ഉണ്ടാക്കുന്നു..ബ്രഷിനു കേടുപാടുകൾ വരാതെ എങ്ങനെ അവ വൃത്തിയാക്കാം എന്നു നോക്കാം..ഇളം ചൂടുള്ള വെള്ളത്തിൽ ബ്രഷിന്റെ തല മാത്രം മുക്കി മൃദുവായി ഉരസി അവയിലെ പൊടിയും അടുഞ്ഞു കൂടിയ മെയ്ക്കപ്പും കളയാം..ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ അൽപം ബേബി ഷാംപൂവോ ക്ലാരിഫൈയിങ്ങ് ഷാംപൂവോ ഇട്ട് പതപ്പിച്ച ശേഷം ബ്രഷിന്റെ തല അതിൽ മുക്കാം. എന്നിട്ട് ബ്രഷിന്റെ തല കൈപ്പത്തിൽ വട്ടത്തിലുരസുക..പൈപ്പിനു കീഴിൽ ബ്രഷ് പിടിച്ച് നന്നായി കഴുകിയെടുക്കാം. ഷാംപൂ ഒക്കെ പോയി വെള്ളം തെളിയും വരെ കഴുകുക..പതിയെ പിഴിഞ്ഞ് ബ്രിഷിലെ വെള്ളം മുഴുവൻ കളഞ്ഞിട്ട് കൈവിരലു കൊണ്ട് തന്നെ അതിന്റെ ബ്രിസിലുകൾ പഴയപടിയാക്കുക..വൃത്തിയുള്ളൊരു ഉണങ്ങിയ ടവൽ കൊണ്ട് ഒപ്പി ബ്രഷിലെ വെള്ളം മുഴുവൻ നീക്കം ചെയ്യാം..മറ്റൊരു ഉണങ്ങിയ ടവലിൽ നിരത്തി വച്ച് ബ്രഷ് ഉണക്കിയെടുക്കാം..ബ്രഷിന്റെ പിടി സാനിറ്റൈസിങ്ങ് വൈപ്പുകൊണ്ട് തുടച്ച് വൃത്തിയാക്കാം.