ഇന്നത്തെ നക്ഷത്രഫലം – 17-10-2026

Daily Horoscope
Daily Horoscope
Last Updated :16 October 2026, 11:40 pm IST

News Now

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

അവിവാഹിതരുടെ വിവാഹത്തെക്കുറിച്ചുള്ള ചർ ച്ചകൾക്ക് തുടക്കമാകും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് അംഗീകാരം ലഭിക്കും. സഹോദരന്റെ സഹായത്തോടെ ഒരു പ്രശ്നം പരിഹരിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വസ്തുവകകൾ സംബന്ധിച്ച ഇടപാടുകളിൽ അനുകൂലമായ തീരുമാനമുണ്ടാകും. ഏറെക്കാലമായി കാത്തിരുന്ന പണം കൈയിലെത്തും. മക്കളുടെ നേട്ടത്തിൽ അഭിമാനം തോന്നും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വിദേശത്തുനിന്നുള്ള തൊഴിൽവാർത്ത പ്രതീക്ഷകൾ വർധിപ്പിക്കും. കലാ-സാഹിത്യ രംഗത്തുള്ള വർക്ക് അംഗീകാരം ലഭിക്കും. ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളിലും നേട്ടമുണ്ടാകും. മുടങ്ങിക്കിടന്ന വായ്പ ലഭിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുപോകും. മകളുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകാം.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നേതൃപാടവത്തിന് അംഗീകാരം ലഭിക്കുന്ന സാഹ ചര്യമുണ്ടാകും. വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പണം ചെലവഴിക്കേണ്ടിവരും. പഠനവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനം എടുക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വിസയുമായി ബന്ധപ്പെട്ട നടപടികളിൽ പുരോഗതിയുണ്ടാകും. വിവാഹാലോചനയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടക്കും. വ്യവഹാരങ്ങളിൽ അനുകൂലമായ തീരുമാനമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

കലാപരമായ പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കാൻ കഴിയും. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് പെട്ടെന്ന് തീരുമാനമെടുക്കരുത്. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

വസ്തു സംബന്ധമായ തർക്കത്തിൽ മധ്യസ്ഥതയിലൂടെ പരിഹാരമുണ്ടാകാം. കായികമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകും. ആരോഗ്യം തൃപ്തികരമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ഉപരിപഠനവുമായി ബന്ധപ്പെട്ട പ്രവേശനനടപടികൾ അനുകൂലമാകും. തീർഥാടനത്തിന് അവസരം ലഭിക്കും. പരിചയമില്ലാത്തവരുടെ സാമ്പത്തിക വാഗ്ദാനങ്ങളിൽ വിശ്വസിക്കരുത്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സ്ഥലംമാറ്റത്തിനായി കാത്തിരിക്കുന്നവർക്ക് അനുകൂലമായ അറിയിപ്പ് ലഭിക്കാം. കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യകാര്യത്തിൽ ആശ്വാസമുണ്ടാകും. വീട് മാറാനുള്ള സാധ്യതയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരിശീലനത്തിൽ മികവ് തെളിയിക്കും. സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. മുടങ്ങിക്കിടന്ന ഒരു പണമിടപാട് പൂർത്തിയാക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ദീർഘകാല നിക്ഷേപങ്ങളെക്കുറിച്ച് പുനരാലോചിക്കാൻ അവസരമുണ്ടാകും. സഹോദരങ്ങളുമായി ചേർന്ന് ഒരു പ്രധാന കാര്യം പൂർത്തിയാക്കും. കലാരംഗത്തുള്ളവർക്ക് അവസരങ്ങൾ ലഭിക്കും.

Summary

Daily Horoscope Today's Rashi Phalam October 17

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates