ഇന്ന് മാർക്കറ്റിൽ കിട്ടുന്ന മഞ്ഞനിറമുള്ള പഴങ്ങളെല്ലാം അത്ര പഴുത്ത പഴങ്ങളാകാറില്ല..കച്ചവട താൽപര്യത്തിനായി വിപണിയിൽ കെമിക്കലുകൾ ഉപയോഗിച്ച് പഴങ്ങൾ പഴുപ്പിച്ച് വിൽക്കാറുണ്ട്..ഇങ്ങനെ പഴുപ്പിക്കുന്ന പഴങ്ങൾ കഴിക്കുന്നത് ദഹനക്കേടിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും..എങ്ങനെയാണ് കെമിക്കൽ ചേർത്ത പഴങ്ങൾ തിരിച്ചറിയുന്നതെന്ന് നോക്കാം..സ്വാഭാവികമായി പഴുത്ത പഴങ്ങൾ ഒരേപോലെയുള്ള മഞ്ഞനിറമല്ല. പഴം പഴുക്കുമ്പോൾ തോലിൽ ചെറിയ തവിട്ട് അല്ലെങ്കിൽ കറുപ്പ് പുള്ളികൾ പ്രത്യക്ഷപ്പെടും. രാസവസ്തുക്കൾ ഉപയോഗിച്ചവ മുഴുവൻ പ്ലാസ്റ്റിക് പോലെ തോന്നിക്കുന്ന തിളക്കമാർന്ന കടും മഞ്ഞനിറത്തിലുമാകും ഉണ്ടാവുക..സ്വാഭാവികമായി പഴുത്തതാണെങ്കിൽ അതിന്റെ ഞെട്ടും കറുത്തതോ കടും തവിട്ട് നിറത്തിലോ ആയിരിക്കും. എന്നാൽ ഞെട്ട് നല്ല പച്ചനിറത്തിലും പഴം മഞ്ഞനിറത്തിലുമാണെങ്കിൽ അത് കെമിക്കൽ ഉപയോഗിച്ചിട്ടുണ്ട്..സ്വാഭാവികമായി പഴുത്ത നല്ല പഴത്തിന് ഒരു പ്രത്യേക സുഗന്ധമുണ്ടാകും. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ചവയ്ക്ക് പലപ്പോഴും മണം കുറവായിരിക്കും. ഇവയ്ക്ക് ചിലപ്പോൾ നേരിയ തോതിൽ രാസവസ്തുക്കളുടെ ഗന്ധമോ അല്ലെങ്കിൽ പുല്ലിന്റെ മണമോ അനുഭവപ്പെട്ടേക്കാം..നന്നായി പഴുത്ത പഴം കഴിക്കുമ്പോൾ നല്ല മധുരവും മൃദുത്വവും അനുഭവപ്പെടും. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയ്ക്ക് മധുരം കുറവായിരിക്കും. ചിലപ്പോൾ ഇവയുടെ നടുഭാഗം കട്ടിയുള്ളതും തോൽ പൊളിക്കാൻ ഭയങ്കര പ്രയാസമുള്ളതും ആയിരിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates