സ്ട്രെസ് അടിച്ചാൽ ഉടൻ ചിലർക്ക് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ട്. ഇത് ശരീരഭാരം വർധിക്കാനും അനാരോഗ്യകരമായ ഭക്ഷണശൈലിയിലേക്കും നയിക്കുന്നു. സ്ട്രെസ് ഈറ്റിങ് നിയന്ത്രിക്കാന് ഇങ്ങനെ ചെയ്യാം.ആരോഗ്യകരമായ ഭക്ഷണംസ്ട്രെസ് ഈറ്റിങ് ശീലമുള്ളവര് കഴിവതും പാക്കറ്റ് ചിപ്സ്, സംസ്കരിച്ച ഭക്ഷണങ്ങള് തുടങ്ങിയ അനാരോഗ്യകരമായവ ഒഴിവാക്കാന് ശ്രമിക്കുക. പഴങ്ങളും പച്ചക്കറകളും ആരോഗ്യകരമായ സ്നാക്സും മാത്രം തെരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ മാനസികാരോഗ്യവും ശരീരഭാരവും നിയന്ത്രിക്കും..മെഡിറ്റേഷന്മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ മെഡിറ്റേറ്റ് ചെയ്യുന്നത് സഹായിക്കും. മെഡിറ്റേഷന് ശീലമാക്കുന്നതും ശ്വസന വ്യായാമം ചെയ്യുന്നതും മാനസിയ സമ്മര്ദ്ദത്തെ മനേജ് ചെയ്യാന് നിങ്ങളെ സഹായിക്കുക വഴി സ്ട്രെസ് ഈറ്റില് നിന്ന് അകറ്റി നിര്ത്തും..ഫുഡ് ജേര്ണല്കഴിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചും അവ നിങ്ങളില് ഉണ്ടാക്കുന്ന സ്വാധീനത്തെ ട്രാക്ക് ചെയ്യുന്ന ഒരു ജേണൽ സൂക്ഷിക്കുന്നത് ഫലപ്രദമായ മാര്ഗമാണ്. ഇത് ഭക്ഷണ ട്രിഗറുകള് തിരിച്ചറിയാനും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും സഹായിക്കും..ഹോബീസ്സ്ട്രെസ് ഈറ്റിങ്ങിന് പകരം ആരോഗ്യകരമായ മറ്റ് ക്രിയാത്മകമായ മറ്റ് ഹോബീസ് തെരഞ്ഞെടുക്കാം. ഇത് സ്ട്രെസ് ഈറ്റിങ് കുറയ്ക്കുകയും സ്ട്രെസ് മാനേജ് ചെയ്യാന് നിങ്ങളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു..ഉറക്കംഉറക്കമില്ലായ്മയും ഇന്സോമിയയും അമിതമായ മാനസിക സമ്മര്ദ്ദത്തിനും സ്ട്രെസ് ഈറ്റിങ്ങിലേക്കും നയിക്കാം. ദിവസവും കുറഞ്ഞത് എട്ട് മണിക്കൂര് നേരമെങ്കിലും ഉറങ്ങാന് ശ്രമിക്കുക..വെള്ളം കുടിക്കുകശരീരത്തില് ജലാംശം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. സമ്മർദ്ദവുമായി ബന്ധപ്പെട്ട് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ഇത് സഹായിക്കും.