
രഞ്ജി ട്രോഫി സീസണിലെ ആദ്യ ഹോം പോരാട്ടം

News Now
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡിഷയ്ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യുവതാരം അഭിഷേക് ജെ നായരെ ടീമിൽ ഉൾപ്പെടുത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 18 മുതൽ 21 വരെയാണ് മത്സരം. ഈ സീസണിൽ കേരളത്തിന്റെ ആദ്യ ഹോം മത്സരം കൂടിയാണിത്. വിഷ്ണു വിനോദാണ് ടീമിന്റെ ക്യാപ്റ്റൻ.
സികെ നായിഡു ട്രോഫിയിലെ ഉജ്ജ്വല പ്രകടനമാണ് അഭിഷേക് ജെ നായർക്ക് രഞ്ജി ടീമിലേക്ക് വഴിതുറന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളത്തെ നയിച്ച അഭിഷേക് പോണ്ടിച്ചേരിക്കെതിരെ രണ്ട് ഇന്നിങ്സിലും മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ 91 റൺസെടുത്ത താരം രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ സെഞ്ച്വറിയും നേടി.
WHAT TO READ NEXT

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം
കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ് കുന്നുമ്മൽ, അഭിഷേക് ജെ നായർ, അഭിഷേക് പി നായർ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സാർവതെ, അനുരാജ് ജെഎസ്, അഭിജിത് പ്രവീൺ വി, നിധീഷ് എംഡി, പവൻ രാജ്, ബേസിൽ എൻപി.
WHAT TO READ NEXT

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!
WHAT TO READ NEXT

ടി20യില് 'പുതിയ റെക്കോര്ഡ്' സ്ഥാപിച്ച് അഭിഷേക് ശര്മ!
Summary
Abhishek J Nair Enters Ranji Trophy Squad After Scoring a Century. Kerala Team Announced
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






