നടി ശോഭിത ധൂലിപാലയുടെ മാതൃത്വത്തെക്കുറിച്ചുള്ള വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു. ജീവിതത്തിൽ എന്നും ഒരു കുടുംബം വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഇത്തരം കാര്യങ്ങൾ സംഭവിക്കേണ്ട സമയത്ത് സംഭവിക്കട്ടെയെന്ന നിലപാടാണ് തനിക്കുള്ളതെന്നും താരം പറഞ്ഞു..എനിക്ക് എന്നും ഒരു കുടുംബം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഈ കാര്യങ്ങൾക്ക് അമിതപ്രാധാന്യം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സംഭവിക്കേണ്ട കാര്യങ്ങൾ സംഭവിക്കേണ്ട സമയത്ത് സംഭവിക്കും” എന്നായിരുന്നു ശോഭിതയുടെ വാക്കുകൾ..തെലുങ്ക് നടൻ നാഗ ചൈതന്യയെയാണ് ശോഭിത വിവാഹം കഴിച്ചത്. വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളിൽ വന്ന മാറ്റങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞു..പ്രണയം എന്നത് ഒരു ബന്ധത്തിൽ മാത്രം ഒതുങ്ങുന്ന വികാരമല്ലെന്നാണ് ശോഭിതയുടെ അഭിപ്രായം. പ്രണയത്തെ ഒരു മാനസികാവസ്ഥയായും അനുഭവമായും കാണുന്നുവെന്നും അത് പ്രണയബന്ധങ്ങൾക്കപ്പുറത്തേക്കും വ്യാപിക്കുന്നുവെന്നും താരം പറഞ്ഞു..കരിയറിന്റെ തുടക്കത്തിൽ ഒരു നടനുമായി പ്രണയത്തിലാകില്ലെന്ന നിലപാട് ഉണ്ടായിരുന്നുവെന്ന് ശോഭിത പറഞ്ഞിട്ടുണ്ട്. മുൻവിധികളുടെ അടിസ്ഥാനത്തിലാണ് അന്ന് ചിന്തിച്ചിരുന്നതെന്ന് തിരിച്ചറിയുന്നുവെന്നും താരം വ്യക്തമാക്കി..സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം തനിക്ക് താൽപര്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാനും ഭാവിയിൽ സംരംഭകത്വ മേഖലയിലേക്ക് കടക്കാനുള്ള സാധ്യതകളെക്കുറിച്ചും താരം സൂചിപ്പിച്ചു..2016ൽ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രമൺ രാഘവ് 2.0 എന്ന ചിത്രത്തിലൂടെയാണ് ശോഭിത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മെയ്ഡ് ഇൻ ഹെവൻ എന്ന വെബ് സീരീസിലൂടെ ശ്രദ്ധ നേടി..മലയാളത്തിൽ മൂത്തോൻ, കുറുപ്പ് എന്നീ ചിത്രങ്ങളിലും തമിഴിൽ പൊന്നിയിൻ സെൽവൻ ഒന്നും രണ്ടും ഭാഗങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്..സംവിധായകൻ പാ. രഞ്ജിത്തിന്റെ വെട്ടുവം ആണ് ശോഭിതയുടെ വരാനിരിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്ന്. വിവിധ ഭാഷകളിലായി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരം, കരിയറിന്റെ അടുത്ത ഘട്ടത്തിലും വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്