ലോകത്ത് പലരതരം ജോലികളുണ്ടെങ്കിലും വ്യത്യസ്ത പ്രതിഫലങ്ങളാണ് ലഭിക്കുക, ചെയ്യുന്ന ജോലിയുടെ സ്വഭാവം അനുസരിച്ച് വേതനത്തില്‍ മാറ്റം വരാം.എന്നാല്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുമെങ്കിലും ചില ജോലികള്‍ കൂടുതല്‍ മാനസിക സമ്മര്ദങ്ങളുണ്ടാക്കുന്നതാണ്(mental health).അഞ്ച് വര്‍ഷം കൊണ്ട് അര ദശലക്ഷത്തിലധികം തൊഴിലാളികളില്‍ നടത്തിയ പഠനമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ചില തൊഴിലുകള്‍ ചെയ്യുന്നവര്‍ അമിതമായ മാനസിക സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ന്യൂയോര്‍ക്ക് പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം മാനസിക പ്രശ്നങ്ങള്‍ ഏറ്റവും കൂടുതലുണ്ടാക്കുന്ന ജോലികളില്‍ ഒന്നാമത് സോഷ്യല്‍ സര്‍വീസ് പ്രൊഫഷനാണ്.ഭക്ഷണം തയ്യാറാക്കുന്നവര്‍, സേവനം, കല, വിനോദം, ആരോഗ്യ സംരക്ഷണം, റിട്ടെയില്‍, വിദ്യാഭ്യാസം എന്നീ മേഖലകളിലുള്ള ജോലിക്കാരും ലിസ്റ്റിലുണ്ട്.ലൈബ്രേറിയന്‍, അക്കാദമിക് സ്റ്റാഫ്, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും മാനസിക വിഷാദം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ജോലികളിലുള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് ഇരട്ടി നിരക്കില്‍ വിഷാദരോഗം കണ്ടെത്തി..ഖനന, നിര്‍മ്മാണ മേഖലകളിലാണ് ഏറ്റവും കുറഞ്ഞ വിഷാദരോഗ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്കും ഈ മേഖലയിലെ ജോലികളിലാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates