ചന്ദ്രൻ തന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് കൂടുതൽ അടുത്ത് വരുന്ന പ്രതിഭാസമാണ് സൂപ്പർമൂൺ..ഈ വർഷത്തെ അവസാനത്തെ സൂപ്പർ മൂൺ ഡിസംബർ നാല് വ്യാഴാഴ്ച ദൃശ്യമാകും..2025ലെ മൂന്നാമത്തെയും അവസാനത്തെയും സൂപ്പർമൂൺ ആയിരിക്കും..വൈകുന്നേരം ഏഴുമണിയോടെ ഇന്ത്യയിൽ സൂപ്പർ മൂൺ ദൃശ്യമാകും..ഭൂമിക്ക് ഏറ്റവും അടുത്തുവരുന്ന ഈ പൂർണ ചന്ദ്രൻ സാധാരണയേക്കാൾ വലുതും തിളക്കമുള്ളതുമായി കാണപ്പെടും..ഭൂമിയോട് അടുത്ത് എത്തുന്നതിനാൽ ഇതിനെ 'കോൾഡ് സൂപ്പർ മൂൺ' എന്നും വിളിക്കപ്പെടുന്നുണ്ട്..വെള്ളിയാഴ്ച രാവിലെ എട്ട് മണിക്കും ഒൻപതിനും ഇടയിൽ വരെയും ഈ പ്രതിഭാസം കാണാനാകും..അടുത്ത പൂർണ ചന്ദ്രൻ 2026 ജനുവരി മൂന്നിന് ശനിയാഴ്ചയാണ്. ഇത് ' വോൾഫ് മൂൺ ' എന്നറിയപ്പെടുന്നു. ഇതും ഒരു സൂപ്പർമൂൺ ആയിരിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates