കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം

Young woman dies
ബിന്നിമോള്‍
Last Updated :10 October 2026, 7:34 am IST
Guest Author :Dhanoj AM

കൊച്ചി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം. മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല ആലഞ്ചേരി ആന്റണി മോളി ദമ്പതികളുടെ മകള്‍ ബിന്നിമോള്‍ ആന്റണിയാണു (26) മരിച്ചത്.

വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം. ഇരുമ്പനം പുതിയ റോഡ് ജംഗ്ഷനു വടക്ക് മാക്സ്ഫണ്‍ ഹോട്ടലിന് മുന്നിലായിരുന്നു അപകടം നടന്നത്. കാറില്‍ ഇടിച്ചു മറിഞ്ഞ ബൈക്കില്‍നിന്നു താഴെ വീണ ബിന്നിയുടെ ശരീരത്തിലൂടെ എതിര്‍ദിശയിലെത്തിയ മിനി ടാങ്കര്‍ ലോറി കയറുകയായിരുന്നു.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് നഴ്‌സാണ് ബിന്നി. സംസ്‌കാരം ഇന്നു 11ന് തെക്കേമല സെന്റ് മേരീസ് പള്ളിയില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates