ആലപ്പുഴ ജിംഖാനനസ്ലിൻ, ലുക്മാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ആലപ്പുഴ ജിംഖാന ഒടിടിയിലെത്തി. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും..റാണ നായിഡു സീസൺ 2റാണ ദഗുബാട്ടി, വെങ്കടേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സീരിസാണ് റാണ നായിഡു സീസൺ 2. നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീമിങ് തുടങ്ങി..ശുഭംപ്രവീൺ കണ്ടർഗുല സംവിധാനം ചെയ്ത ചിത്രമാണ് ശുഭം. സാമന്തയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു..കേസരി ചാപ്റ്റർ 2 അക്ഷയ് കുമാർ, മാധവൻ, അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷത്തിലെത്തിയ കേസരി 2 വും ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും..ഇക്കോ വാലിമിസ്റ്ററി സീരിസ് കാണാൻ ഇഷ്ടമുള്ളവർക്ക് തീർച്ചയായും കാണാവുന്ന ഒന്നാണ് ഇക്കോ വാലി. ആപ്പിൾ ടിവി പ്ലസിലൂടെ ചിത്രം ആസ്വദിക്കാനാകും..ആസാദിശ്രീനാഥ് ഭാസി നായകനായെത്തിയ ചിത്രമാണ് ആസാദി. മനോരമ മാക്സിലൂടെ ഈ മാസം 27 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും..സ്ക്വിഡ് ഗെയിം 3പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന സ്ക്വിഡ് ഗെയിമിന്റെ അവസാന സീസണും ഒടിടിയിലെത്തുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ജൂൺ 27 നാണ് സ്ട്രീമിങ് തുടങ്ങുക..പ്രിൻസ് ആൻഡ് ഫാമിലിദിലീപ് നായകനായെത്തിയ പ്രിൻസ് ആൻഡ് ഫാമിലി ഈ മാസം 20ന് ഒടിടിയിലെത്തും. സീ5 മലയാളത്തിലാണ് ചിത്രം സ്ട്രീം ചെയ്യുക..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates