തങ്കലാൻ തങ്കലാൻ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങൾ..കേരളത്തിൽ പ്രൊമോഷനില്ലവയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തങ്കലാന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയിരുന്നു..ദുരിതാശ്വാസ നിധിയിലേക്ക് പ്രൊമോഷനായി മാറ്റി വെച്ച തുക ശ്രീ ഗോകുലം മൂവീസും ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു..താരങ്ങൾപാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രം, പാർവതി, മാളവിക മോഹനൻ എന്നിവരാണ് താരങ്ങൾ..ചിത്രങ്ങളുമായി മാളവികചിത്രത്തിലെ നായകൻ വിക്രമിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മാളവിക. ആരതിയും തങ്കലാനും എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്..വ്യത്യസ്ത ലുക്കിൽഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ താരങ്ങളെത്തുന്നത്..റിലീസ്ഈ മാസം 15 നാണ് ചിത്രം തിയറ്ററുകളിലെത്തുക..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates