അച്ചുവിന്റെ അമ്മയെന്ന മീരാജാസ്മിൻ ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ ഗായികയാണ് മഞ്ജരി. .നിരവധി പാട്ടുകളിലൂടെ ആരാധകരുടെ കാതിന് കുളിർമയേകിയ പ്രിയ ഗായിക ഫാഷന്റെ കാര്യത്തിലും ഒട്ടും പിറകിലല്ല..സാരിയില്‍ സുന്ദരിയായുള്ള തന്റെ ചിത്രങ്ങളാണ് മഞ്ജരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ലൈറ്റ് പിങ്കും ആഷ് കളറും കോമ്പിനേഷനിൽ വരുന്ന സാരിയാണ് താരം ഉടുത്തിരിക്കുന്നത്.സിൽവർ ഓക്സിഡൈസ് ആഭരണങ്ങളാണ് മഞ്ജരി അണിഞ്ഞിരിക്കുന്നത്.ഒറ്റനോട്ടത്തിൽ ആളുകളുടെ കണ്ണുടക്കുക മഞ്ജരി അണിഞ്ഞിരിക്കുന്ന കമ്മലിലേക്കാണ്.ഇയർകഫായാണ് മഞ്ജരി കമ്മൽ അണിഞ്ഞിരിക്കുന്നത്.സാരിയെ ഏറെ സ്നേഹിക്കുന്ന മഞ്ജരിക്ക് ഏറ്റവുമധികം ധരിക്കാൻ ഇഷ്ടവും കംഫർട്ടും സാരികൾ തന്നെയാണ്. .സാരിയിൽ തനി നാടനായും, സ്റ്റൈലിഷ് ലുക്കിലുമെല്ലാമെത്തി മഞ്ജരി പലപ്പോഴും ഫാഷൻ ലോകത്തിന്റെ കയ്യടി നേടിയിട്ടുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates