രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ) പുറത്തിറക്കിയ 2021ലെ സാമ്പിള്‍ രജിസ്ട്രേഷന് സിസ്റ്റം (എസ്ആര്‍എസ്) റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ നേട്ടം പറയുന്നത്.മാതൃമരണനിരക്ക്, അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക്, നവജാത ശിശു മരണ നിരക്ക് എന്നി വിഭാഗങ്ങളിലാണ് കേരളം നേട്ടം സ്വന്തമാക്കിയത്..2030ല്‍ മാതൃമരണനിരക്ക് 70ഉം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് 25ഉം നവജാത ശിശുമരണ നിരക്ക് 12ഉം ആക്കണമെന്നാണ് യുഎന്‍ ലക്ഷ്യം.കേരളത്തിന് പുറമെ മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മൂന്നും നേടിയ സംസ്ഥാനങ്ങള്‍.മാതൃമരണനിരക്ക് സുസ്ഥിര വികസന ലക്ഷ്യം കൈവരിച്ചത്- കേരളം (20), മഹാരാഷ്ട്ര (38), തെലങ്കാന (45), ആന്ധ്രാപ്രദേശ് (46), തമിഴ്നാട് (49), ജാര്‍ഖണ്ഡ് (51), ഗുജറാത്ത് (53), കര്‍ണാടക (63).അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്കില്‍ സുസ്ഥിര വികസന ലക്ഷ്യം കൈവരിച്ചത് - കേരളം (8), ഡല്‍ഹി (14), തമിഴ്നാട് (14), ജമ്മു കശ്മീര്‍ (16), മഹാരാഷ്ട്ര (16), പശ്ചിമ ബംഗാള്‍ (20), കര്‍ണാടക (21), പഞ്ചാബ് (22), തെലങ്കാന (22), ഹിമാചല്‍ പ്രദേശ് (23), ആന്ധ്രാപ്രദേശ് (24), ഗുജറാത്ത് (24).നവജാത ശിശു മരണ നിരക്കില്‍ സുസ്ഥിര വികസന ലക്ഷ്യം കൈവരിച്ചത് -കേരളം (4), ഡല്‍ഹി (8), തമിഴ്നാട് (9), മഹാരാഷ്ട്ര (11), ജമ്മു കശ്മീര്‍ (12), ഹിമാചല്‍ പ്രദേശ് (12).Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates