
നിലവിലെ സാഹചര്യങ്ങളില്‍ കൂടിക്കാഴ്ച നടത്തുന്നത് അനുചിതമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം. സമരം ശക്തമാക്കാന്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചു. സമരത്തിന് അനുമതി തേടി സിജെപി ഇന്നു വീണ്ടും ഡല്‍ഹി പൊലീസിന് കത്തു നല്‍കും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും.
വോട്ട് മോഷണത്തിന് അവസാനം വരുത്തുക, എസ്ഐആര്‍ നിര്‍ത്തിവെക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം രാജ്യത്തിനുവേണ്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കുമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചു. സാമൂഹിക മാധ്യമമായ എക്സിലെ കുറിപ്പിലൂടെയാണ് രാഹുലിന്റെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് ക്രമക്കേട് വിഷയത്തില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിരുന്നു. വൈകീട്ട് നാലിനും അഞ്ചിനും ഇടയില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ചീഫ് ജസ്റ്റിസ് അനുമതി നല്‍കിയില്ല. നിലവിലെ സാഹചര്യങ്ങളില്‍ കൂടിക്കാഴ്ച നടത്തുന്നത് അനുചിതമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ നിവേദനത്തിനു പകരം ഹര്‍ജി നല്കാന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. എങ്കില്‍ ഉടന്‍ തന്നെ അതു പരിഗണിക്കാമെന്നും മൗലികാവകാശം ലംഘിക്കപ്പെട്ടാല്‍ ഏതു പൗരനും സമീപിക്കുന്നതിനായി സുപ്രീം കോടതി 24 മണിക്കൂറും തുറന്നിട്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഇമെയിലിലൂടെ നല്കിയ കത്തിലാണ് കൂടിക്കാഴ്ച നടത്തുന്നത് അനുചിതമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
ഡല്‍ഹിയിലെ തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി മെട്രോ സര്‍വീസില്‍ ഇന്നും നിയന്ത്രണം ഉണ്ടാകും. ആറു മെട്രോ സ്റ്റേഷനുകള്‍ ഇന്ന് അടച്ചിടും. രാവിലെ ആറു മുതല്‍ കൈകീട്ട് നാലു വരെയാണ് അടച്ചിടുന്നത്. ഡല്‍ഹി പൊലീസിന് പുറമെ, ആര്‍എഎഫ്, സിആര്‍എഫ് തുടങ്ങിയ അര്‍ധസൈനിക വിഭാഗങ്ങളെയും ഡല്‍ഹിയില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
News Now
Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

സിക്സോട് സിക്സ്! ടി20യിൽ വിൻഡീസിന് ലോക റെക്കോർഡ്

മോഷ്ടിച്ച ബൈക്കുമായി വന്ന് പൊലീസിനോട് വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ പിടിയിൽ
ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

Summary
Protests continue in Delhi today; Opposition marches to the Supreme Court
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




