മാര്‍ട്ടിന നവരത്തിലോവ- ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങള്‍ സ്വന്തമാക്കിയ ഇതിഹാസം. 9 വട്ടമാണ് 1978, 79, 82, 83, 84, 85, 86, 87, 90 വര്‍ഷങ്ങളില്‍ സിംഗിള്‍സ് നേട്ടം. 1976, 79, 81 മുതല്‍ 84 വരെ, 86 വര്‍ഷങ്ങളില്‍ ഡബിള്‍സില്‍ ഏഴ് കിരീടങ്ങള്‍.റോജര്‍ ഫെഡറര്‍- വിംബിള്‍ഡണ്‍ പുരുഷ ഇതിഹാസം. ഏറ്റവും കൂടുതല്‍ കിരീടം വിംബിള്‍ഡണില്‍ സ്വന്തമാക്കിയ റെക്കോര്‍ഡ്. 8 കിരീട നേട്ടങ്ങള്‍. 2003 മുതല്‍ 2007 വരെ, 09, 12, 17 വര്‍ഷങ്ങളിലും ആവര്‍ത്തിച്ചു.സ്റ്റെഫി ഗ്രാഫ്- ജര്‍മന്‍ ഇതിഹാസം. ഏഴ് വട്ടം വനിതാ സിംഗിള്‍സ് ചാമ്പ്യന്‍. 1988, 89, 91 മുതല്‍ 93 വരെ, 95, 96 വര്‍ഷങ്ങളില്‍. ഒരു വട്ടം ഡബിള്‍സ് കിരീടം. 1988ല്‍.സെറീന വില്ല്യംസ്- അമേരിക്കന്‍ സൂപ്പര്‍ താരത്തിനും ഏഴ് സിംഗിള്‍സ് കിരീടങ്ങളുടെ തിളക്കം. 2002, 03, 09, 10, 12, 15, 16 വര്‍ഷങ്ങളിലാണ് കിരീട നേട്ടം. ആറ് ഡബിള്‍സ് നേട്ടങ്ങളും. 2000 മുതല്‍ 02 വരെ, 08, 09, 12 വര്‍ഷങ്ങളിലും നേട്ടം.പീറ്റ് സാംപ്രസ്- അമേരിക്കന്‍ ഇതിഹാസവും ഏഴ് തവണ കിരീടം സ്വന്തമാക്കി. 1993 മുതല്‍ 95 വരെ, 97, 98, 99 2000 വര്‍ഷങ്ങളില്‍ നേട്ടം.നൊവാക് ജോക്കോവിച്- നിലവിലെ ലോക രണ്ടാം നമ്പര്‍. ഏഴ് തവണ നേട്ടം. ഇത്തവണ കിരീടം നേടിയാല്‍ ഫെഡററുടെ റെക്കോര്‍ഡിനൊപ്പം. 2011, 14, 15, 18, 19, 21, 22 വര്‍ഷങ്ങളില്‍ കിരീടം.ബ്യോണ്‍ ബോര്‍ഗ്- ടെന്നീസിലെ എക്കാലത്തേയും ഇതിഹാസങ്ങളില്‍ ഒരാള്‍. 1976 മുതല്‍ 80 വരെ തുടരെ അഞ്ച് കിരീടങ്ങള്‍.വീനസ് വില്ല്യംസ്- വിംബിള്‍ഡണിലെ ഇതിഹാസം. 2000, 01, 05, 07, 08 വര്‍ഷങ്ങളില്‍ സിംഗിള്‍സ് നേട്ടം. ആറ് ഡബിള്‍സ് നേട്ടങ്ങളും. 2000, 02, 08, 09, 12, 16 വര്‍ഷങ്ങളിലാണ് കിരീടം.ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിക്കാർ!.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates