ഒരു കാലത്ത് ബോളിവുഡ് അടക്കിവാണിരുന്ന താരറാണിയായിരുന്നു കജോൾ..കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരത്തിന്റെ 51ാം പിറന്നാൾ സിനിമാലോകം ആഘോഷിച്ചു.ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ഐവറി നിറത്തിലുള്ള ബോഡികോൺ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്..പ്രായം കൂടുന്തോറും സൗന്ദര്യം കൂടിവരുന്നു, ബി ടൗണിലെ റാണി-എന്നീ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്.ബോൾഡ് ലുക്ക് നൽകുന്നതിനായി ഡാർക്ക് റെഡ് ലിപ്സ്റ്റിക്കാണ് താരം ഉപയോഗിച്ചിരിക്കുന്നത്.ബോളിവുഡിൽ മാത്രമല്ല മിൻസാരകനവ് എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റേയും മനസുകവർന്ന നായികയാണ് കജോൾ.ബോളിവുഡിലെ മുൻനിര താരങ്ങളോടൊപ്പം മികച്ച കഥാപത്രങ്ങളെ അവതരിപ്പിക്കാൻ കജോളിന് സാധിച്ചു..മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാ മേഖലയിൽ തിളങ്ങുന്ന താരമാണ് കജോൾ.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates