കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ച് ശ്രേയ ഘോഷാൽ..ഭർത്താവ് ശൈലാദിത്യയുടെയും മകൻ ദേവ്യാന് മുഖോപാധ്യായയുടേയും കൂടെയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു..ഇംഗ്ലണ്ടിലെ ഡോർസെറ്റിലാണ് ഗായികയും കുടുംബവും അവധിക്കാലം ചെലവിടുന്നത്..എന്റെ ലോകം എന്ന തലക്കേട്ടോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്..ചിത്രങ്ങൾക്ക് സിനിമ രംഗത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്..ദക്ഷിണ മുംബൈയിലെ വോർലിയിൽ ഏകദേശം 60 കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര അപ്പാർട്മെന്റുകൾ ശ്രേയ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു..യുകെയിലെ ഡോർസെറ്റിലെ ഡേർഡിൽ ഡോർ ജുറാസിക് കോസ്റ്റിലെ പ്രശസ്തമായ പ്രകൃതിദത്ത ചുണ്ണാമ്പുകല്ല് കവാടമാണ്. മനോഹരമായ കടൽത്തീരവും കമാന ആകൃതിയിലുള്ള പാറയും സഞ്ചാരികളെ ആകർഷിക്കുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates