ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ മനസില് ഇടം പിടിച്ച താരമാണ് നന്ദന വര്മ്മ..താരത്തിന്റെ പുതിയ ഗ്ലാമര് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള് വൈറലാകുന്നത്..വെളള നിറത്തിലുള്ള ലഹങ്കയിൽ അതി സുന്ദരിയായുള്ള തന്റെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.സ്ലീവ് ലെസ്സ് ടോപ്പും ഫിഷ് കട്ട് സ്കേർട്ടുമാണ് നന്ദനയുടെ വേഷം.വെള്ള കല്ലുകൾ കൊണ്ടുള്ള കമ്മൽ മാത്രമാണ് ആഭരണമായി താരം തിരഞ്ഞെടുത്തിരിക്കുന്നത്.സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് നന്ദന മലയാള സിനിമയിലേക്ക് എത്തുന്നത്..ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.