മുക്കുത്തിയോട് ആളുകൾക്ക് ഇഷ്ടമാണെങ്കിലും മൂക്ക് കുത്തുന്നത് ആലോചിക്കുമ്പോൾ ആ ഇഷ്ടം പല ആളുകളും മാറ്റിവെച്ചേക്കാം..എന്നാൽ പരമ്പരാഗത ശൈലിയിലുള്ള മൂക്കുത്തികൾക്ക് പകരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് 'നോസ് കഫുകൾ' അഥവാ 'നോസ് ഫ്രെയിമുകൾ'..മൂക്ക് കുത്താതെ തന്നെ ധരിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത..മൂക്കിന് ചുറ്റും ഭംഗിയായി ഒതുങ്ങിനിൽക്കുന്ന ഈ ആഭരണം പരമ്പരാഗത ശൈലികളിൽ നിന്ന് തികച്ചും വ്യത്യസ്തവും ബോൾഡുമായ ഒരു ലുക്ക് നൽകുന്നു..മെറ്റാലിക് ഡിസൈനുകൾ മുതൽ സങ്കീർണ്ണമായ വയർ പാറ്റേണുകൾ വരെയുള്ള വൈവിധ്യമാർന്ന ഡിസൈനുകളിൽ ഇവ ലഭ്യമാണ്..ഫാഷൻ പ്രേമികളിൽ പലരും ഈ ട്രെൻഡിനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്..എന്നാൽ ഈ പുതിയ ട്രെൻഡിനോട് എല്ലാവർക്കും അനുകൂലമായ അഭിപ്രായമല്ല ഉള്ളത്..മൂക്കിന്റെ വലിയൊരു ഭാഗം മറയ്ക്കുന്ന തരത്തിലുള്ള ഈ വലിയ ആഭരണങ്ങൾ അത്ര പ്രായോഗികമല്ലെന്നാണ് വിമർശകരുടെ പക്ഷം..ഫാഷൻ ലോകത്തെ ഈ പുതിയ പരീക്ഷണം ആളുകൾക്കിടയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates