
മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 450 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,450 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.
പലിശനിരക്ക് വര്‍ധിപ്പിച്ച റിസര്‍വ് ബാങ്കിന്റെ തീരുമാനവും എണ്ണവില ഉയര്‍ന്ന് നില്ക്കുന്നതും അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 102 ഡോളറിന് മുകളിലാണ്. ഇന്ന് മാത്രം രണ്ടുശതമാനമാണ് ഉയര്‍ന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് വര്‍ധിച്ചതും അടക്കമുള്ള വിഷയങ്ങളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. റിസര്‍വ് ബാങ്കിന്റെ ഇടപെടലാണ് ഇതിന് കാരണം. പത്തുപൈസയുടെ നേട്ടത്തോടെ 96.65ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലാണ് എന്നതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. അദാനി എന്റര്‍പ്രൈസസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഐടിസി, അദാനി പോര്‍ട്സ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ഓഹരികളാണ് നഷ്ടം നേരിട്ടത്. ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടൈറ്റന് കമ്പനി ഓഹരികള്‍ നേട്ടം സ്വന്തമാക്കി.
WHAT TO READ NEXT

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ
WHAT TO READ NEXT

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്ഐപി പ്ലാന്‍
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

Summary
Rising crude prices among key factors behind market decline, Sensex down 450 pts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ഓഹരി വിപണിയില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്സ് 900 പോയിന്റ് ഇടിഞ്ഞു, എണ്ണവില 107 ഡോളറിന് മുകളിൽ

