വെറും കാഴ്ചശക്തിക്ക് വേണ്ടി മാത്രമായിരുന്ന ലെൻസുകൾ ഇന്ന് ഒരു ഫാഷൻ സ്റ്റേറ്റ്മെന്റായാണ് എല്ലാവരും ഉപയോഗിക്കുന്നത്..വിവാഹ ദിവസം കല്ല്യാണപ്പെണ്ണിന്റേയും ചെക്കന്റേയും മേക്കപ്പിൽ പോലും ലെൻസിന് ഒരു പ്രത്യേക സ്ഥാനമുണ്ട്..എന്നാൽ ഈ ലെൻസ് ഉപയോഗിക്കുമ്പോൾ ഒരല്പം അശ്രദ്ധ കാണിച്ചാൽ പോലും അത് കണ്ണിനെ ദോഷകരമായി ബാധിക്കും..അതിനാൽ ലെൻസ് ഉപയോഗിക്കുമ്പോൾ താഴെ പറയുന്നവ ശീലമാക്കുക.കൈകൾ വൃത്തിയായി സൂക്ഷിക്കുകലെൻസ് എടുക്കുന്നതിന് മുൻപും കണ്ണിനുള്ളിൽ വയ്ക്കുന്നതിന് മുൻപും കൈകൾ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകി ഉണക്കണം..സൊല്യൂഷൻ ഉപയോഗംലെൻസ് സൂക്ഷിച്ചു വെക്കുന്ന കേസും ലെൻസും വൃത്തിയാക്കാൻ അതിനായി ലഭിക്കുന്ന പ്രത്യേക സൊല്യൂഷൻ മാത്രം ഉപയോഗിക്കുക. ഒരു കാരണവശാലും സാധാരണ വെള്ളം ഇതിനായി ഉപയോഗിക്കരുത്..മേക്കപ്പും ലെൻസുംഎപ്പോഴും മേക്കപ്പ് ചെയ്യുന്നതിന് മുൻപ് ലെൻസ് ധരിക്കുക. മേക്കപ്പ് നീക്കം ചെയ്യുന്നതിന് മുൻപ് ലെൻസ് ഊരി മാറ്റാനും ശ്രദ്ധിക്കണം..ഉറങ്ങുമ്പോൾരാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ലെൻസ് നിർബന്ധമായും മാറ്റിയിരിക്കണം. ലെൻസ് ധരിച്ചുറങ്ങുന്നത് കണ്ണിനുള്ളിലെ ഓക്സിജൻ ലഭ്യത കുറയ്ക്കാൻ കാരണമാകും..പങ്കിടരുത് സൗഹൃദത്തിന്റെ പേരിൽ പോലും നിങ്ങളുടെ കോൺടാക്റ്റ് ലെൻസുകൾ മറ്റൊരാൾക്ക് നൽകാനോ അവരുടെ ഉപയോഗിക്കാനോ പാടില്ല. ഇത് അണുബാധ പടരാൻ കാരണമാകും.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates