തനിനാടൻ ലുക്കിലെത്തി മലയാളികളുടെ മനം കവർന്ന നായികയാണ് പ്രയാഗ മാർട്ടിൻ..ചുരുക്കം സിനിമകളിലെ പ്രയാഗ എത്തിയിട്ടുള്ളൂവെങ്കിലും പ്രേക്ഷകശ്രദ്ധ നേടാൻ നടിക്കായി..ഇപ്പോൾ സിനിമയിൽ നിന്ന് ഒരിടവേള എടുത്തിരിക്കുകയാണ് പ്രയാഗ..അടുത്തിടെ സൈബർ ആക്രമണങ്ങൾക്കും പ്രയാഗ ഇരയായിരുന്നു..പ്രയാഗ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്..എന്നാൽ പ്രയാഗയുടെ പുതിയ ഫോട്ടോകൾക്ക് താഴെയും നെഗറ്റീവ് കമന്റുകളാണ് കൂടുതലും നിറയുന്നത്..മേക്കപ്പ് ഒന്നുമില്ലാതെ സിംപിൾ ലുക്കിലാണ് പ്രയാഗയെ കാണാനാവുക..'അങ്ങനെ ഒരുപാട് കാലങ്ങൾക്കു ശേഷം മനുഷ്യക്കോലത്തിൽ കണ്ടു', 'പുരാതന മനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലേക്ക്', 'എങ്ങനെ നടന്ന കൊച്ചാ എന്തോ കണ്ടു പേടിച്ചതാ', 'വീണ്ടും പഴയ ലുക്കിൽ' - എന്നൊക്കെയാണ് പലരുടെയും കമന്റുകൾ..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates