
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍
സര്‍ക്കാര്‍ അധികാരത്തിലേറി 5 മാസം പിന്നിടുമ്പോഴും ഔദ്യോഗിക വസതി ലഭിക്കാതെ തൈക്കാട് ഗസ്റ്റ്ഹൗസില്‍ തുടരുകയാണ് മന്ത്രി ഒ ജെ ജനീഷ്

തിരുവനന്തപുരം: വി ഡി സതീശന് സര്‍ക്കാര്‍ അധികാരത്തിലേറി 5 മാസം പിന്നിടുമ്പോള്‍ മന്ത്രിമാരില്‍ ഒ ജെ ജനീഷിന് മാത്രം ഔദ്യോഗിക വസതി ലഭിച്ചില്ല. കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുടെ താമസം ഇപ്പോഴും തൈക്കാട് ഗസ്റ്റ്ഹൗസിലാണ്. ഓഫീസ് സമയത്തിനു ശേഷം മന്ത്രി സന്ദര്‍ശകരെ കാണുന്നതും നിവേദനം സ്വീകരിക്കുന്നതും മാസങ്ങളായി ഗസ്റ്റ്ഹൗസില്‍ വെച്ചാണ്.
മറ്റ് 19 മന്ത്രിമാരും മന്ത്രി മന്ദിരങ്ങളില്‍ താമസിക്കുമ്പോഴാണ് ജനീഷിന്റെ ഗസ്റ്റ്ഹൗസ് വാസം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ മന്ത്രിക്ക് വസതി ഒരുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായില്ല. ജനീഷിന് മന്മോഹന് ബംഗ്ലാവും അനൂപ് ജേക്കബിന് സര്‍ക്കാര്‍ ചിലവില്‍ വാടകവീടും നല്‍കാനായിരുന്നു ആദ്യം തീരുമാനം. എന്നാല്‍ പിന്നീട് അനൂപിന് മന്മോഹന് ബംഗ്ലാവും ജനീഷിന് വാടകവീടും എന്ന നിലയിലേക്ക് തീരുമാനം മാറി.
സ്വകാര്യവ്യക്തികളുടെ വീട് വാടകക്ക് എടുക്കുന്നതിനുപകരം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സില്‍ വസതി ഒരുത്തിയാല്‍ മതിയെന്നാണ് ജനീഷ് സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഇതുമായുള്ള തുടര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങി. ജവഹര്‍ നഗറിലെ പിഡബ്യുഡി ക്വാര്‍ട്ടേഴ്സുകളിലൊന്ന് മന്ത്രിക്ക് അനുവദിച്ച് ഉത്തരിവിറങ്ങിയെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല.
News Now
നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ വിവാദ പരാമർശവുമായി തനുശ്രീ ദത്ത; 'നാക്ക് നിയന്ത്രിച്ചാൽ കൊള്ളാ'മെന്ന് വിമർശനം

ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

Summary
Even after 5 months since the government came to power, Minister O. J. Janeesh has not been allotted an official residence
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കോടിയേരിയെ തിരിച്ചറിയാത്തവര്ക്ക് എന്ത് ഗ്യാനേഷ് കുമാര്‍ ?, സംഘര്‍ഷം സുവര്‍ണാവസരമാക്കാന്‍ സിപിഎം ശ്രമം: മന്ത്രി ജനീഷ്
'യൂണിവേഴ്സിറ്റി കോളജിൽ തൂഫാൻ റെയ്ഡ് നടത്തണം; അവിടെ നടക്കുന്നത് ഗുണ്ടായിസം': മന്ത്രി ഒ ജെ ജനീഷ്
