മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുള്ള നടിമാരിലൊരാളാണ് പ്രിയ വാര്യർ..കന്നഡയിലാണ് പ്രിയ സജീവമായിരിക്കുന്നത്..അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയാണ് പ്രിയയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം..ഗുഡ് ബാഡ് അഗ്ലിയിലെ പെർഫോമൻസിന് പ്രിയയെ തേടി നിരവധി പ്രശംസകളും എത്തിയിരുന്നു..സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് പ്രിയ..നടി പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..'അവളുടെ മിഴിയിൽ കരിമഷിയാലേ കനവുകളെഴുതിയതാരേ...'- എന്നാണ് ചിത്രങ്ങൾക്കൊപ്പം പ്രിയ കുറിച്ചിരിക്കുന്നത്..നിരവധി പേരാണ് പ്രിയയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്.