ജീവിതത്തിലെ പല പ്രതിസന്ധികളെയും മറികടന്ന് പലർക്കും പ്രചോദനമായി മാറിയിരിക്കുകയാണ് നടി സാമന്ത..'ശുഭം' എന്ന ചിത്രത്തിലൂടെ നിർമാണ രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് സാമന്തയിപ്പോൾ..ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്..ഫ്ലോറൽ പ്രിന്റിലുള്ള മനോഹരമായ തന്റെ ചിത്രങ്ങളാണിപ്പോൾ സാമന്ത പങ്കുവച്ചിരിക്കുന്നത്..സിംപിൾ ലുക്കിലാണ് ചിത്രങ്ങളിൽ സാമന്തയെ കാണാനാവുക..അതേസമയം സംവിധായകന് രാജ് നിദിമോറുമായി സാമന്ത പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്..താന്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ രാജിന്റെ വാക്കുകളാണ് പ്രചോദനമായതെന്ന് നേരത്തെ സാമന്ത വ്യക്തമാക്കിയിരുന്നു..എന്നാൽ സാമന്തയോ രാജോ ഇത്തരം ഗോസിപ്പുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.