ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന..മാസംതോറും 250 രൂപ മുതല്‍ നിക്ഷേപിക്കാം. ഈ സ്കീമില്‍ മൊത്തം നിക്ഷേപത്തിന് പരിധിയില്ലെങ്കിലും വാര്‍ഷിക നിക്ഷേപം ഒന്നരലക്ഷം കടക്കാന്‍ പാടില്ല..8.2 ശതമാനമാണ് പലിശ ലഭിക്കുക. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്..തെരഞ്ഞെടുത്ത മ്യൂച്ചല്‍ ഫണ്ടില്‍ മാസംതോറും നിക്ഷേപിക്കാന്‍ കഴിയുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍(എസ്ഐപി).എസ്ഐപിയില്‍ നിന്നുള്ള റിട്ടേണ്‍ ഓഹരി വിപണിയെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് റിസ്ക് ഉണ്ട്..സുകന്യ സമൃദ്ധി യോജനയില്‍ പ്രതിവര്‍ഷം 12000 രൂപ വീതം നിക്ഷേപിക്കുയാണെങ്കില് 20 വര്‍ഷം കഴിയുമ്പോള്‍ 6.07 ലക്ഷം രൂപയാണ് ലഭിക്കുക.വര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ പ്രതിവര്‍ഷം 12000 രൂപ വീതം എസ്ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ 9.68 ലക്ഷം രൂപയാണ് ലഭിക്കുക..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates