ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അള്‍ട്രാ പ്രീമിയം വിഭാഗത്തിന് പ്രിയമേറുന്നു.2025 ലെ ആദ്യ പാദത്തില്‍ അള്‍ട്രാ പ്രീമിയം വിഭാഗത്തിന്റെ വില്‍പ്പനയില്‍ 15ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്..കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം സ്മാര്‍ട്ട്ഫോണുകളുടെ ശരാശരി വില്‍പ്പന വിലയില്‍ 11 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു..45,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ ഉപഭോക്താക്കളുടെ താത്പര്യം പ്രകടമാക്കുന്നതാണ് ഈ കണക്ക്..ആപ്പിള്‍, സാംസങ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ആവശ്യകതയില്‍ കുതിച്ചുചാട്ടം പ്രകടമാണ്..ഉപഭോക്താക്കളുടെ സാമ്പത്തികശേഷി ഉയര്‍ന്നതും ഫിനാന്‍സ് ഓപ്ഷനുകളുടെ വികാസവുമാണ് ഈ മാറ്റത്തിന് കാരണം.പ്രീമിയം സ്മാര്‍ട്ട്ഫോണുകളുടെ ആവശ്യകതയില്‍ ഉണ്ടായ വര്‍ധന ഉപഭോക്തൃ പെരുമാറ്റത്തില്‍ ഉണ്ടായ വിശാലമായ മാറ്റത്തെയും സൂചിപ്പിക്കുന്നു..2025ലെ ആദ്യ പാദത്തില്‍ മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ 29 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അള്‍ട്രാ പ്രീമിയം സെഗ്മെന്റില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാമത് നില്‍ക്കുന്നത് ആപ്പിള്‍ ആണ്..വിവിധ വില വിഭാഗങ്ങളിലായി ഒന്നിലധികം ലോഞ്ചുകളുടെ പിന്തുണയോടെ സാംസങ് രണ്ടാം സ്ഥാനം നേടി. സാംസങ്ങിന്റെ പ്രീമിയം പോര്‍ട്ട്ഫോളിയോയില്‍ എസ് സീരീസിലെ ഗാലക്സി എസ് 25 അള്‍ട്രാ സീരീസ് വേറിട്ടു നിന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates