ഹൈ ഹീലുകൾ എല്ലാ കാലത്തേയും ഫാഷനാണ്..എന്നാൽ ഉപ്പൂറ്റി പൊങ്ങിയ ഈ ചെരുപ്പുകൾ അണിയുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല..ദിവസവും മണിക്കൂറുകളോളം ഹൈ ഹീൽസ് ധരിക്കുന്നത് എല്ലുകൾക്ക് ക്ഷതമുണ്ടാകാനും ഇതുവഴി സന്ധിവാതത്തിനും കാരണമാകും..ഹൈ ഹീൽസ് അണിയുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്..ഹൈ ഹീൽസ് ധരിക്കുമ്പോൾ ചെറിയ ചുവടുകൾ വയ്ക്കുക. നീണ്ട ചുവടുകൾ ആയാസം കൂട്ടുമെന്നു മാത്രമല്ല, ബാലൻസ് തെറ്റാൻ കാരണമാവുകയും ചെയ്യും..പോയിന്റഡ് ഹീലുകളെക്കാൾ കൂടുതൽ ബാലൻസ് നൽകുന്നത് എല്ലാ വശവും ഒരുപോലിരിക്കുന്ന ഫ്ലാറ്റ് ഹീലുകളാണ്..ഹീല്സിന്റെ ഉയരം നാലു സെന്റിമീറ്ററിൽ കൂടരുത്. കഴിവതും മുൻവശം തുറന്ന ചെരുപ്പുകൾ ധരിക്കുക. മുൻഭാഗം മൂടിയ ചെരിപ്പുകൾ പെരുവിരലിന് വീക്കവും വേദനയുമുണ്ടാക്കും..ശരിയായ അളവിലുള്ള ഹൈ ഹീൽസ് വാങ്ങാൻ ശ്രദ്ധിക്കുക. കൂടുതൽ ഇറുകിയ ചെരിപ്പുകൾ പാദത്തിലെ രക്തയോട്ടം കുറയ്ക്കും..പതിവായി ഹൈ ഹീൽസ് ഉപയോഗിക്കാതെ വല്ലപ്പോഴുമാക്കി കുറയ്ക്കുക. അധികനേരം ഉപയോഗിക്കേണ്ടി വന്നാൽ ഇടയ്ക്ക് ചെരിപ്പൂരി പാദങ്ങൾക്കും കണങ്കാലിനും ലഘുവ്യായാമങ്ങൾ നൽകുക..ഹൈ ഹീൽസ് കാൽമുട്ടുകൾക്ക് സമ്മർദം കൂട്ടുമെന്നതിനാൽ ആർത്രൈറ്റിസ് സാധ്യത കൂട്ടും. അതിനാൽ മധ്യവയസ്കർ ഹീൽസ് ഒഴിവാക്കുന്നതാണ് നല്ലത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates