ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.

SENSEX DOWN
SENSEX DOWNSource by : FILE
Last Updated :7 October 2026, 9:54 am IST
Guest Author :Dhanoj AM

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,600 പോയിന്റില്‍ താഴെയാണ്.

റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുമോ എന്നതടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ പലിശനിരക്ക് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ എണ്ണവില കൂടുന്നത് അടക്കമുള്ള വിഷയങ്ങളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

ടൈറ്റന്‍ കമ്പനി, ബിഎസ്ഇ ലിമിറ്റഡ്, റിലയന്‍സ്, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളാണ് നഷ്ടം നേരിടുന്നത്. ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ ഓഹരികള്‍ നേട്ടത്തിലാണ്.

News Now

Summary

Sensex down 500 pts, Nifty below 22,600: RBI rate hike worries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates