പാത്രങ്ങൾ തേച്ചുരച്ചു കഴുകാൻ സ്റ്റീൽ സ്ക്രബറാണ് പൊതുവെ എല്ലാവരും തിരഞ്ഞെടുക്കാറ്. ഇത് പാത്രത്തിൽ നിന്ന് എണ്ണ മെഴുക്ക്, കരി പോലുള്ള കടുത്ത കറകളെ നീക്കാൻ സഹായിക്കും..സ്റ്റീല്‍ സ്ക്രബനിന്റെ ഉപയോഗം ഇതോടെ അവസാനിച്ചു എന്നാണ് പലരും ചിന്തിച്ചുവെച്ചിരിക്കുന്നത്. എന്നാൽ സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് വേറെയും ചില ഉപയോഗങ്ങളുണ്ട്..ബാത്ത് റൂമില്‍ വെള്ളം ഒഴുകി പോകുന്ന ദ്വാരത്തിനു മുകളിലായി ഒരു സ്റ്റീൽ സ്ക്രബര്‍ വെക്കുന്നത് മുടിയും അഴുക്കും പെട്ടെന്ന് നീക്കം ചെയ്യാനും ബാത്ത് റൂം ബ്ലോക്ക് ഒഴിവാക്കാന്‍ സഹായിക്കും..കത്തിക, കത്തി പോലുള്ളവയില്‍ നിന്ന് തുരുമ്പ് നീക്കം ചെയ്യാനും സ്റ്റീല്‍ സ്ക്രബര്‍ ഉപയോഗിക്കാം. സ്റ്റീല്‍ സ്ക്രബര്‍ ഉപയോഗിച്ച് ഇവ കഴുകുന്നത് തുരുമ്പ് നീക്കുന്നതിനൊപ്പം മൂര്‍ച്ച കൂട്ടാനും സഹായിക്കും..ഗ്യാസ് സ്റ്റൗവും കിച്ചൻ കൗണ്ടർ ടോപ്പുമൊക്കെ വൃത്തിയാക്കാനും ഇവ നല്ലതാണ്. ഇത് ഉപയോഗിക്കുമ്പോൾ ഗ്ലൗസ് ധരിക്കുന്നത് കൈ മുറിയാതിരിക്കാൻ സഹായിക്കും..സ്റ്റീല്‍ സ്ക്രബര്‍ ഉപയോഗിക്കുമ്പോള്സ്റ്റീൽ ഉപകരണങ്ങളിൽ സ്റ്റീൽ സ്ക്രബർ ഉപയോഗിക്കുന്നത് കാലക്രമേണ കേടു വരുത്താം. പ്രത്യേകിച്ച് സ്റ്റെയിൻലെസ് സ്റ്റീൽ അല്ലാത്ത പാത്രങ്ങളില്‍..പുതുമ നഷ്ടപ്പെട്ടാൽ സ്ക്രബർ മാറ്റാം. ഉപയോഗ ശേഷം സ്ക്രബർ നല്ലതുപോലെ കഴുകി ഉണക്കി സൂക്ഷിക്കണം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates