ഭക്ഷണം എപ്പോഴെങ്കിലും കഴിച്ചാല്‍ പോരാ, അതിന് കൃത്യമായ സമയവും, കഴിക്കേണ്ട രീതികളുമുണ്ട്..നമ്മള് കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്..രാവിലെ വെറും വയറ്റില്‍ ചില പഴങ്ങള്‍ കഴിക്കുന്നത് ദഹനത്തിന് ഗുണം ചെയ്യും..തണ്ണിമത്തന് വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന് രാവിലെ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ദ്രാവകങ്ങൾ നൽകുകയും നിര്‍ജ്ജലീകരണത്തെ തടയുകയും ചെയ്യും. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ തണ്ണിമത്തന് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്..പപ്പായ പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവയുടെ കലോറിയും കുറവാണ്..ആപ്പിൾഫൈബറും സ്വാഭാവിക മധുരവും അടങ്ങിയിരിക്കുന്ന ആപ്പിള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും..കിവിവിറ്റാമിന് സി ധാരാളം അടങ്ങിയ കിവി രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ കിവി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates