ഒരു ദിവസത്തെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിൽ എഴുന്നേറ്റയുടൻ ചെയ്യുന്ന ചിലകാര്യങ്ങൾക്കും വലിയ പങ്കുണ്ട്..ദിവസം മുഴുവൻ അകാരണമായി ക്ഷീണവും ഊർജക്കുറവും അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ശീലങ്ങളിലും പരിശോധന വേണമെന്നർഥം..ഊർജക്കുറവിലേക്കും ക്ഷീണത്തിലേക്കും നയിക്കുന്ന അനാരോഗ്യകരമായ ചില ശീലങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം..എഴുന്നേറ്റയുടനുള്ള കോഫിരാത്രിമുഴുവൻ വെള്ളം കുടിക്കാതെ ഉറക്കമെഴുന്നേൽക്കുന്ന സമയത്ത് ശരീരത്തിൽ നിർജലീകരണമുണ്ടാകും. എഴുന്നേറ്റയുടൻ വെള്ളം കുടിക്കാതെ കോഫിയാണ് കുടിക്കുന്നതെങ്കിൽ അത് നിർജലീകരണം കൂട്ടും. കാരണം കോഫിയിലെ കഫീനാണ്. നിർജലീകരണം ഉണ്ടാകുന്നത് ശരീരത്തിന് ക്ഷീണമുണ്ടാക്കുകയും ചെയ്യും..പ്രാതൽ കഴിക്കാതിരിക്കുന്നത്പ്രാതൽ കഴിക്കാതിരിക്കുന്നതിലൂടെ പിന്നീട് കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ഇത് രക്തത്തിലെ പഞ്ചസാരയുടെ നിലയിൽ മാറ്റമുണ്ടാക്കുകയും ചെയ്യും. എഴുന്നേറ്റുകഴിഞ്ഞ് രണ്ടുമണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കണം..വ്യായാമം ചെയ്യാതിരിക്കുന്നത്വ്യായാമം ചെയ്യാൻ ഏറ്റവും മികച്ച സമയം രാവിലെകളാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കാത്തവരിൽ ഹൃദ്രോഗം, പലവിധം കാൻസറുകൾ, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങി പലവിധരോഗങ്ങളും സ്ഥിരീകരിക്കാറുണ്ട്..എഴുന്നേറ്റയുടൻ ഫോൺ നോക്കുന്നത്എഴുന്നേറ്റയുടൻ ഫോൺ നോക്കുന്നത് മസ്തിഷ്കത്തിന് അത്ര നല്ലതല്ല. മൊബൈൽ ഫോണിൽ നിന്നുള്ള പലകാഴ്ചകളും വിവരങ്ങളുമൊക്കെ സമ്മർദം വർധിപ്പിക്കുകയും അമിത ഉത്കണ്ഠയിലേക്ക് നയിക്കുകയും ചെയ്യും. ഇത് ക്രമേണ മാനസികാവസ്ഥ തകരാറിലാക്കുകയും ചെയ്യും..തിടുക്കംരാവിലെ സാവധാനം ചെയ്തുതീർക്കേണ്ട കാര്യങ്ങൾ ധൃതിയിൽ ചെയ്യുന്നശീലവും പ്രശ്നമാണ്. സമാധാനപൂർവം ചെയ്തുതീർക്കേണ്ടവ തിടുക്കത്തിലാക്കുമ്പോൾ സമ്മർദമേറും. ഇത് ശാന്തമായ മാനസികാവസ്ഥയിലേക്ക് എത്തുന്നതിന് തടസ്സമാകും..അലാം സ്നൂസ് ചെയ്യുന്നത്അലാം അടിക്കുമ്പോൾ അത് സ്നൂസ് ചെയ്യുന്നത് സമാധാനപൂർവം എഴുന്നേൽക്കാൻ തടസ്സമാവും. മാത്രമല്ല അലാം സ്നൂസ് ചെയ്തുകഴിഞ്ഞുള്ള ഉറക്കം മിനിറ്റുകൾ മാത്രമേ നീണ്ടുനിൽക്കുകയുള്ളു. ഇടയ്ക്കിടെ ശരീരം ഗാഢനിദ്രയിൽ നിന്ന് ഞെട്ടിയെഴുന്നേൽക്കുന്നത് രക്തസമ്മർദം വർധിക്കാനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഊർജം കുറയാനുമൊക്കെ കാരണമാകും..വെയിൽ കൊള്ളാത്തത്ഇന്ന് വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നവർ നിരവധിയാണ്. രാവിലെകളിലെ വെയിൽ കൊള്ളാതിരിക്കുന്നതാണ് അതിനുള്ള പ്രധാന കാരണം. ശരീരത്തിന് ആവശ്യമായ വെയിൽ ലഭിക്കുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനാവും.