വാഷിങ് മെഷീൻ ഇന്ന് മിക്ക വീടുകളിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്..ശരിയായി ഉപയോഗിച്ചില്ലെങ്കിൽ വസ്ത്രങ്ങൾ വേഗത്തിൽ നശിക്കാനും മെഷീന്റെ പ്രവർത്തനക്ഷമത കുറയാനും സാധ്യതയുണ്ട്..ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വസ്ത്രങ്ങൾ കൂടുതൽ വൃത്തിയായി അലക്കാനും വെള്ളവും വൈദ്യുതിയും ലാഭിക്കാനും മെഷീന്റെ ആയുസ്സ് വർദ്ധിപ്പിക്കാനും കഴിയും..വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു.വെള്ള, ഇരുണ്ട, നിറമുള്ള വസ്ത്രങ്ങൾ ഒന്നിച്ച് അലക്കുന്നത് നിറം പടരാൻ കാരണമാകും. അതിനാൽ നിറം, തുണിത്തരം, അഴുക്കിന്റെ തോത് എന്നിവ അനുസരിച്ച് വസ്ത്രങ്ങൾ വേർതിരിക്കണം..മെഷീനിൽ കൂടുതൽ വസ്ത്രങ്ങൾ കുത്തിനിറച്ചാൽ വസ്ത്രങ്ങൾ ശരിയായി വൃത്തിയാകില്ല. കൂടാതെ ഇത് മോട്ടോറിനും ഡ്രമ്മിനും അധിക സമ്മർദ്ദം ഉണ്ടാക്കും..നാണയങ്ങൾ, പേനകൾ, ടിഷ്യു പേപ്പർ തുടങ്ങിയവ പോക്കറ്റിൽ നിന്ന് നീക്കം ചെയ്ത ശേഷം മാത്രമേ വസ്ത്രങ്ങൾ മെഷീനിൽ ഇടാവൂ. ഇവ മെഷീനും വസ്ത്രങ്ങൾക്കും കേടുപാടുകൾ ഉണ്ടാക്കാം..കൂടുതൽ ഡിറ്റർജന്റ് ഉപയോഗിച്ചാൽ വസ്ത്രങ്ങൾ കൂടുതൽ വൃത്തിയാകുമെന്ന് കരുതരുത്. അമിതമായ ഡിറ്റർജന്റ് ഉപയോഗിക്കുന്നത് വസ്ത്രങ്ങളിലും മെഷീനിലും സോപ്പ് അവശിഷ്ടങ്ങൾ അടിഞ്ഞുകൂടാൻ കാരണമാകും..കൂടാതെ ഫ്രണ്ട്-ലോഡ് മെഷീനുകളിൽ ഹൈഇ ഡിറ്റർജന്റ് ഉപയോഗിക്കുന്നതാണ് നല്ലത്..സിൽക്ക്, വൂൾ, കോട്ടൺ, ഡെലിക്കേറ്റ് ഫാബ്രിക്കുകൾ എന്നിവയ്ക്ക് വ്യത്യസ്ത വാഷ് മോഡുകളാണ് ഉള്ളത്. വസ്ത്രത്തിലെ ലേബൽ പരിശോധിച്ച് അനുയോജ്യമായ മോഡ് വേണം തിരഞ്ഞെടുക്കാൻ..വെള്ള വസ്ത്രങ്ങൾക്കും ബെഡ് ഷീറ്റുകൾക്കുമൊക്കെ ചൂടുവെള്ളം ഉപയോഗിക്കാം. എന്നാൽ എല്ലാ തുണിത്തരങ്ങൾക്കും ചൂടുവെള്ളം നല്ലതല്ല..മെഷീനിലെ ഫിൽറ്ററിൽ മുടി, നൂൽ, അഴുക്ക് എന്നിവ അടിഞ്ഞുകൂടാറുണ്ട്. ഇത് ഇടയ്ക്കിടെ വൃത്തിയാക്കുന്നത് മെഷീന്റെ കാര്യക്ഷമത വർദ്ധിപ്പിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates