പൊടിയിൽ നിന്നും തണുപ്പിൽ നിന്നും നമ്മുടെ കാലുകളെ സംരക്ഷിക്കുന്ന സംരക്ഷണവലയമാണ് സോക്സ്..കട്ടിയുളള ഷൂസ് ഇടുമ്പോൾ ചർമം ഉരഞ്ഞുപൊട്ടാതിരിക്കാനും സോക്സ് ധരിക്കേണ്ടതുണ്ട്..സോക്സ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..കോട്ടൺ, നൈലോൺ, കമ്പിളി, അക്രലിക്, പോളിസ്റ്റർ തുടങ്ങി സിൽക്, ലിനന്‍ കൊണ്ടുവരെ സോക്സ് നിർമിക്കുന്നുണ്ട്. ഇവയിൽ കോട്ടണാണ് ഏറ്റവും ആരോഗ്യകരം. പ്രത്യേകിച്ച് ചൂടുകാലത്ത്..തണുപ്പുള്ളയിടങ്ങളിൽ കമ്പിളി കൊണ്ടുളള സോക്സുകളാണ് ഏറ്റവും നല്ലത്. ഇവ കാലുകൾ മരവിക്കാതെ ആവശ്യത്തിന് ചൂടു നൽകും..മഴക്കാലത്ത് സോക്സ് ഒഴിവാക്കുന്നതാണ് നല്ലത്..സോക്സ് ദിവസേന കഴുകി ഉണക്കിയതിന് ശേഷം മാത്രമാണ് ഉപയോഗിക്കേണ്ടത്..നനഞ്ഞ സോക്സ് ധരിക്കരുത്. ഇതു കാലിൽ പൂപ്പൽ പോലുളള പ്രശ്നങ്ങൾക്കു കാരണമാകും..വീട്ടിൽ എത്തിയാൽ സോക്സ് മാറ്റിയശേഷം കാലുകൾ ഇളംചൂടുവെളളത്തിൽ കഴുകുന്നത് നല്ലതാണ്..കാലിൽ മുറിവോ മറ്റോ ഉളളപ്പോഴും സോക്സ് ഒഴിവാക്കുന്നതാണ് നല്ലത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates