ദിവസവും പാചകം ചെയ്ത് തന്നെ കഴിക്കുന്നവരെ സംബന്ധിച്ച് പാചകവുമായി ബന്ധപ്പെട്ട് പല പൊടിക്കൈകളും ആവശ്യമായി വരാറുണ്ട്..ഇങ്ങനെ കറികളില്‍ എരിവോ പുളിയോ ഉപ്പോ എല്ലാം കുറഞ്ഞാല്‍ പലപ്പോഴും അത് പെട്ടെന്ന് നമുക്ക് പരിഹരിക്കാനാകും.ഇവ കൂടിപ്പോയാലോ?എങ്ങനെ കുറക്കും?.കറികളില്‍ എരിവ് കൂടിയാല്‍ ചെയ്യാവുന്ന ചില പൊടിക്കൈകൾ നോക്കാം.കറിയില്‍ എരിവേറിയാല്‍ കറിയിലേക്ക് അല്പം പുളിയില്ലാത്ത കട്ടത്തൈര് ചേര്‍ത്താല്‍ മതി. ഇതും കറിയിലെ സ്പൈസ് കുറയ്ക്കാൻ സഹായിക്കും. കട്ടത്തൈര് അല്ലെങ്കില്‍ ക്രീമും ഇതുപോലെ ചേര്‍ക്കാവുന്നതാണ്..കറിയിലേക്ക് ഏതാനും ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇത് വെന്തുകഴിഞ്ഞാല്‍ എടുത്തുമാറ്റണമെങ്കില്‍ മാറ്റാവുന്നതാണ്. ഉപ്പ് ഏറിയാലും ഇതുതന്നെ ചെയ്യാവുന്നതാണ്..എരിവേറിയാല്‍ അല്പം ടൊമാറ്റോ കെച്ചപ്പ് ചേര്‍ക്കുന്നതും നല്ലതാണ്. ഇതും എരിവ് കുറയ്ക്കാൻ സഹായിക്കും. തക്കാളി അരച്ചുചേര്ക്കുന്നതിനെക്കാള് കെച്ചപ്പ് ചേര്‍ക്കുന്നത് തന്നെയാണ് നല്ലത്. ചിലര്‍ തക്കാളി അരച്ച് ചേര്‍ക്കാറുണ്ട്. കറിയുടെ സ്വബാവമനുസരിച്ച് ഇതെല്ലാം തീരുമാനിക്കാവുന്നതാണ്..കറിയിലേക്ക് അല്പം ചെറുനാരങ്ങാനീര് ചേര്‍ക്കുന്നതും എരിവിനെ മയപ്പെടുത്തും. അതല്ലെങ്കില്‍ വിനാഗിരി ആയാലും മതി. ഇതും കറിയുടെ സ്വഭാവമനുസരിച്ച് തീരുമാനിക്കാവുന്നതാണ്..കറിയില്‍ എരിവേറിയാല്‍ ഏതാനും പച്ചക്കറി കഷ്ണങ്ങള്‍ കൂടി ചേര്‍ത്താലും എരിവ് കുറയും. എന്നാല്‍ ജലാംശം കൂടുതലുള്ള കുമ്പളങ്ങ പോലെയുള്ള പച്ചക്കറികള്‍ ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates