അടുക്കളകളിലെ പതിവ് പ്രശന്ങ്ങളിലൊന്നാണ് കറിയില് ഉപ്പുകൂടുന്നത്. നന്നായി പാകം ചെയ്ത ഭക്ഷണമാണെങ്കിലും ഉപ്പ് കൂടിയാല് സ്വാദ് നഷ്ടമാകും..ഈ പ്രതിസന്ധി മറികടക്കാന് ചില കുറുക്കുവഴികള് അടുക്കളയില് തന്നെയുണ്ട്..ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് കഷണങ്ങളാക്കി ഏകദേശം 20 മിനിറ്റ് നേരത്തേക്ക് ഉപ്പ് അധികമായ കറിയിലേക്ക് ഇടുക. വേവിച്ച ഉരുളക്കിഴങ്ങും ഇതിനായി ഉപയോഗിക്കാം.കോണ്ഫ്ളോര് രണ്ടോ മൂന്നോ ഉരുളകളാക്കി കറിയില് ഇടാം. ഉപ്പ് കുറഞ്ഞശേഷം ഈ ഉരുളകള് നീക്കം ചെയ്യാം..കറിയില് ഒരു ടേബിള്സ്പൂണ് തൈര് ചേര്ത്ത് വേവിക്കുക..ഉപ്പ് കുറയ്ക്കാന് കറിയില് ക്രീം ചേര്ക്കാം. കറി ക്രീമിയാക്കാനും ഉപ്പിന്റെ അമിത രുചി തടയാനും സഹായിക്കും..കറിയുടെ ലവാണാംശം കുറയ്ക്കാന് പാല് ചേര്ക്കുന്നതിലൂടെ കഴിയും..ഉപ്പ് കൂടിയ കറിയിലേക്ക് വേവിക്കാത്തതോ വറുത്തതോ ആയ ഉള്ളി ചേര്ക്കാം. വേവിക്കാത്ത ഉള്ളി ചെറിയ കഷണങ്ങളാക്കി കറിയിലേക്കിടാം. കുറച്ച് മിനിറ്റ് കഴിഞ്ഞ് നീക്കം ചെയ്യുക..വറുത്ത ഉള്ളിയാണ് ചേര്ക്കുന്നതെങ്കില് ഉപ്പ് കുറയ്ക്കുന്നതിനൊപ്പം കറിയെ സ്വാദിഷ്ടവുമാക്കുന്നു.